ഇവള്‍ക്ക് നീര്‍ക്കോലി മതിയാകുമെന്ന് നോബി, ആട്ടിന്‍സൂപ്പ് റെഡിയാക്കാമെന്ന് ഭാര്യയും; വീഡിയോ വൈറല്‍

മിമിക്രി താരവും നടനുമായ നോബി മാര്‍ക്കോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. അഞ്ചല്‍ കൊലപാതകവും കൂടത്തായിയും മിക്‌സ് ചെയ്ത് ഹാസ്യാത്മകമായാണ് നോബിയും ഭാര്യ ആര്യയും വീഡിയോ അവതരിപ്പിച്ചിരിക്കുന്നത്.

“”ലോക്ഡൗണ്‍ ഇങ്ങനെ പോയാല്‍ ഇതാവും അവസ്ഥ”” എന്ന ക്യാപ്ഷനോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഭാര്യയുടെ സ്വര്‍ണ മാല പണയം വെയ്ക്കാന്‍ തരുമോ എന്ന് ചോദിക്കുന്നതും പിന്നീട് പുലിവാലാകുന്നതും വീഡിയോയില്‍ കാണാം.

“നോബി അണ്ണാ പൊളിച്ചു”, “ഭാര്യയും അഭിനയത്തിന്റെ കാര്യത്തില്‍ ഒട്ടും പുറകില്‍ അല്ല” എന്നിങ്ങനെ നിരവധി കമന്റുകളാണ് ലഭിക്കുന്നത്.