നിവിന്‍ പോളിയെ നായകനാക്കി ഫനീഫ് അദേനിയുടെ ‘മിഖായേല്‍’ പ്രഖ്യാപിച്ചു

Gambinos Ad
ript>

മമ്മൂട്ടി ചിത്രം ഗ്രേറ്റ് ഫാദറിന്റെ സംവിധായകനും അബ്രഹാമിന്റെ സന്തതികളുടെ രചയിതാവുമായ ഹനീഫ് അദേനിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. മിഖായേല്‍ എന്നാണ് സിനിമയുടെ പേര്. നിവിന്‍ പോളിയാണ് നായകന്‍. മുമ്പ് മമ്മൂട്ടിയാണ് പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുക എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ആന്റോ ജോസഫാണ് നിര്‍മ്മാതാവ്.

Gambinos Ad

ഫാമിലി ത്രില്ലര്‍ മൂഡില്‍ ബിഗ് ബജറ്റ് ചിത്രമാകും ഹനീഫ് അദേനി ഒരുക്കുന്നത്.സിനിമയുടെ ഭൂരിഭാഗം വിദേശത്തായിരിക്കും ചിത്രീകരിക്കുക. അഫ്രിക്കന്‍ രാജ്യങ്ങളിലാകും ചിത്രീകരണം നടക്കുന്നത്.

സിനിമയെക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. റോഷന്‍ ആന്‍ഡ്രൂസിന്റെ കായംകുളം കൊച്ചുണ്ണിയാണ് നിവിന്‍ പോളിയുടേതായി ഇനി പ്രദര്‍ശനത്തിനെത്തുന്ന ചിത്രം.

Super excited to announce my next project with one of the most stylish filmmaker Haneef Adeni!! Titled Mikhael, the film will be produced by my dearest Anto Joseph! Rolling soon! 😍😍😍#Mikhael

Posted by Nivin Pauly on Thursday, 12 July 2018