'എടാ എന്ത് തടിയാടാ, കുറച്ച് കുറച്ചൂടെ...നീ എന്താ കഴിക്കുന്നേ.'പായസവുമായി സെറ്റിലെത്തിയ ചേച്ചി നിവിനെ കെട്ടിപ്പിടിച്ച് പറഞ്ഞു

നിവിന്‍ പോളി നായകനായെത്തുന്ന പടവെട്ട് എന്ന ചിത്രം അണിയറയിലൊരുങ്ങുകയാണ്. പടവെട്ടിലെ കഥാപാത്രമാകാന്‍ ശരീര വണ്ണം കൂട്ടിയിരിക്കുകയാണ് നിവിന്‍. ചിത്രത്തിന്റെ സംവിധായകന്‍ ലിജു കൃഷ്ണ നിവിന്‍ പോളിയുടെ പുതിയ മേക്കോവറിനെക്കുറിച്ച് പറയുന്നതിങ്ങനെ.
നമ്മുടെ സിനിമയുടെ ഷൂട്ടിങ് കുറച്ചുനാള്‍ നീണ്ടുനില്‍ക്കുമെന്ന് നിവിന്‍ ചേട്ടന് അറിയാമായിരുന്നു. ഇതിലും തടി വയ്ക്കുക എന്നാല്‍ വല്ലാത്തൊരു അവസ്ഥയാണെന്ന് എന്നോട് പറഞ്ഞെങ്കിലും അത് ചെയ്യാന്‍ തയ്യാറായിരുന്നു.”

എന്നാല്‍ ഈ തടിയുടെ പേരില്‍ സെറ്റില്‍ തന്നെയുണ്ടായ രസകരമായ അഭിപ്രായങ്ങളും ലിജു പങ്കുവെച്ചു. ചിത്രത്തോടുള്ള ആത്മാര്‍ഥത കൊണ്ടാണ് നിവിന്‍ ഇതൊക്കെ കേള്‍ക്കേണ്ടി വരുന്നതെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

ഈ സിനിമയുടെ ഷൂട്ടിനിടെ പലരും നിവിന്‍ േചട്ടനെ നേരിട്ട് കാണാനും സംസാരിക്കാനുമൊക്കെ ശ്രമിച്ചിട്ടുണ്ട്. അവരൊക്കെ ആദ്യം പറയുന്നത്, “മോനെ നിന്റെ പടമൊക്കെ കാണാറുണ്ട്, ഇഷ്ടമാണ്. പക്ഷേ എന്ത് തടിയാടാ നിനക്ക്.”

“ഒരു പ്രായമുള്ള ചേച്ചി നിവിന്‍ ചേട്ടനു കൊടുക്കാന്‍ പായസവുമായി സെറ്റിലെത്തി. നിവിന്‍ ചേട്ടനും ഭയങ്കര സന്തോഷമായി. അദ്ദേഹത്തെ കെട്ടിപ്പിടിച്ച് ആ ചേച്ചി പറഞ്ഞു, “എടാ എന്ത് തടിയാടാ, കുറച്ച് കുറച്ചൂടെ…നീ എന്താ കഴിക്കുന്നേ.”

Read more

“അങ്ങനെ പല സ്ഥലത്തു നിന്നും ഇതുപോലുള്ള നിരവധി അഭിപ്രായങ്ങള്‍ അദ്ദേഹം കേട്ടിട്ടുണ്ട്. ഈ സിനിമയ്ക്കു വേണ്ടി നിവിന്‍ ചേട്ടന്‍ എടുക്കുന്ന പരിശ്രമത്തിന്റെ ഭാഗമായാണ് ഇതൊക്കെ കേള്‍ക്കേണ്ടി വരുന്നത്. നിവിന്‍ ചേട്ടന്‍ തന്റെ ശരീരം മറന്നാണ് ഈ സിനിമയില്‍ അഭിനയിക്കുന്നത്.”