‘ഇതിലും ഡോസ് കൂടിയത് ഞാന്‍ എഴുതുന്നുണ്ട്’ തല്ലിയ പോലീസുകാരന് നിവിന്റെ മാസ് മറുപടി; ആകാംക്ഷയുണര്‍ത്തി മിഖായേലിന്റെ ടീസര്‍

Gambinos Ad
ript>

ഗ്രേറ്റ് ഫാദറിന്റെ സംവിധായകന്‍ ഹനീഫ് അദേനി നിവിന്‍ പോളിയെ നായകനാക്കി ഒരുക്കുന്ന മിഖായേലിന്റെ ടീസറെത്തി. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ മമ്മൂട്ടിയാണ് ടീസര്‍ റിലീസ് ചെയ്തത്. നിവിന്‍ പോളിയുടെ ജന്മദിനത്തില്‍ തന്നെ എത്തിയ ടീസറിനൊപ്പം നിവിന് പിറന്നാള്‍ ആശംസകളും മമ്മൂട്ടി നേര്‍ന്നു.

Gambinos Ad

ഫനീഫ് അദേനിയുടെ മുന്‍ ചിത്രങ്ങളിലേ പോലെ തന്നെ മികച്ച ആക്ഷന്‍ മിഖായേലില്‍ പ്രതീക്ഷിക്കാം എന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്. പൊലീസ് സ്റ്റേഷനില്‍ തല്ല് കൊള്ളുന്ന നിവിനാണ് ടീസറില്‍ പ്രത്യക്ഷപ്പെടുന്നത്. തല്ലിന് ശേഷം പെയ്ന്‍ കില്ലര്‍ മരുന്ന ഏഴുതി കൊടുക്കുന്ന പൊലീസുകാരന് ഇതിലും ഡോസുള്ളത് ഞാന്‍ എഴുതുന്നുണ്ടെന്ന എന്ന മാസ് ടയലോഗും പറഞ്ഞാണ് നായകന്‍ സ്റ്റേഷന്‍ വിടുന്നത്.

ചിത്രത്തില്‍ നിവിന് നായികയായെത്തുന്നത് മഞ്ജിമ മോഹനാണ്. ഒരു വടക്കന്‍ സെല്‍ഫിക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ഇതെന്ന് പ്രത്യേകത കൂടിയുണ്ട്. ഗാര്‍ഡിയന്‍ ഏയ്ഞ്ചല്‍ (കാവല്‍ മാലാഖ) എന്ന ടാഗ് ലൈനോടുകൂടി എത്തുന്ന മിഖായേല്‍ ഫാമിലി ചിത്രമാണ്. ബിഗ് ബജറ്റിലൊരുങ്ങുന്ന ചിത്രത്തില്‍ നിവിന്‍ പോളി കുടുംബസ്ഥനായ ഒരാളായാണ് വേഷമിടുക. കുടുംബചിത്രം എന്നതിനൊപ്പം ഒരേ സമയം തന്നെ ക്രൈം ത്രില്ലറുമായിരിക്കും മിഖായേല്‍.

Mikhael – Official Teaser 1

Here i am officially launching the first teaser of "Mikhael" and wishing Nivin Pauly a very Happy Birthday#HaneefAdeni #AntoJoseph #Mikhael

Posted by Mammootty on Wednesday, 10 October 2018