കേരളത്തിന്റെ റോബിന്‍ഹുഡായി തിളങ്ങി നിവിന്‍ പോളി; കൊച്ചുണ്ണിക്ക് ജീവന്‍ നല്‍കാന്‍ നടന്‍ താണ്ടിയത് സാഹസിക വഴികള്‍

Gambinos Ad
ript>

തീയേറ്ററുകളില്‍ വിജയക്കുതിപ്പുമായി റോഷന്‍ ആന്‍ഡ്രൂസ് – നിവിന്‍ പോളിചിത്രം കായംകുളം കൊച്ചുണ്ണി മുന്നേറുകയാണ്. കേരളത്തിന്റെ റോബിന്‍ ഹുഡായി തിളങ്ങിയ നിവിന്‍ പോളിയ്ക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ പ്രശംസയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ബിഗ് സ്‌ക്രീനില്‍ ആവേശം വിതറുന്ന കൊച്ചുണ്ണിക്ക് പിന്നില്‍ വലിയ കഷ്ടപ്പാടിന്റെ അണിയറക്കഥകളാണുള്ളത്. കൊച്ചുണ്ണി എന്ന കഥാപാത്രത്തിന്റെ പൂര്‍ണ്ണതയ്ക്കായി നിവിന് സാഹസികമായ പല കാര്യങ്ങളും പരിശീലിക്കേണ്ടതായും ചെയ്യേണ്ടതായും വന്നു. മണിരത്‌നത്തിന്റെയുള്‍പ്പെടെയുള്ള സിനിമാ ഓഫറുകള്‍ പോലും മാറ്റി വെച്ചാണ് കേരളത്തിന്റെ റോബിന്‍ഹുഡായി നടന്‍ അവതരിച്ചത്.

Gambinos Ad

നിവിന്റെ സിനിമാ ജീവിതത്തില്‍ ആദ്യമായിട്ടായിരിക്കും ഇത്രയും സാഹസികമായി ചിത്രീകരിക്കുന്ന ഒരു സിനിമ. സിനിമയ്ക്കായി കളരിയും കുതിര സവാരിയും പഠിക്കേണ്ടി വന്നതിനെക്കുറിച്ച് പല അഭിമുഖങ്ങളിലും താരം വെളിപ്പെടുത്തിയിട്ടുണ്ട്. ‘സാധാരണ സിനിമയുടെ ചിത്രീകരണത്തിനായി ഒരു കുതിരയെ ഇണക്കിയെടുത്ത് അവന്റെ പുറത്തായിരിക്കും ചിത്രീകരണം നടത്തുക. എന്നാല്‍ ഈ ചിത്രത്തിന്റെ ഷൂട്ടിങ് ലൊക്കേഷനുകള്‍ ഇടയ്ക്കിടെ മാറ്റുന്നതിനാല്‍ എല്ലാ സ്ഥലങ്ങളിലേക്കും കുതിരയെ കൊണ്ടുപോകാന്‍ സാധിക്കില്ല. അതിനാല്‍ ഓരോ സ്ഥലങ്ങളിലും പുതിയ കുതിര ആയിരിക്കും ഉണ്ടാവുക. അതിനാല്‍ കുതിര സവാരിക്കിടെ പലപ്പോഴും കുതിരകള്‍ കുടഞ്ഞെറിഞ്ഞിട്ടുവരെയുണ്ടെന്നും നിവിന്‍ പോളി പറഞ്ഞു.

അതേസമയം ശ്രീലങ്കയിലും മംഗളൂരുവിലുമുള്ള ഷൂട്ടിംഗ് ഷെഡ്യൂളുകള്‍ക്കിടയിലാണ് ഏറ്റവും വലിയ പ്രതിസന്ധികളിലൂടെ കടന്നു പോയതെന്നും ഭാഗ്യം കൊണ്ട് മാത്രമാണ് തല നാരിഴയ്ക്ക് പല അപകടങ്ങളില്‍ നിന്നും രക്ഷപ്പെട്ടതെന്നും റോഷന്‍ ആന്‍ഡ്രൂസ് നേരത്തെ ഒരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

കേരളത്തിലെത്തിയതിനൊപ്പം ഒക്ടോബര്‍ പതിനൊന്നിന് തന്നെ ലോകത്ത് എല്ലായിടത്തുമായിട്ടാണ് കൊച്ചുണ്ണി റിലീസ് ചെയ്തത്. തെന്നിന്ത്യന്‍ സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയര്‍ന്ന വിതരണാവകാശ തുകയാണ് യുഎഇ/ജിസിസി യില്‍ നിന്നും കായംകുളം കൊച്ചുണ്ണിയ്ക്ക് ലഭിച്ചിരിക്കുന്നത്. ഇവിടെ നിന്നുള്ള ആദ്യദിന കളക്ഷന്‍ റിപ്പോര്‍്ട്ട കൂടി വന്നാല്‍ കൊച്ചുണ്ണി നൂറ് ശതമാനം വിജയമാണെന്നുള്ളത് വ്യക്തമാവും.