10 വര്‍ഷത്തിനു ശേഷം ആസിഫും നിവിനും  ഒന്നിക്കുന്നു; എബ്രിഡ് ഷൈന്‍ ചിത്രം അണിയറയിൽ

Advertisement

സംവിധായകൻ എബ്രിഡ് ഷൈന്‍ ഒരുക്കുന്ന  ചിത്രത്തിലൂടെ10 വര്‍ഷത്തിനു ശേഷം ആസിഫലിയും നിവിന്‍ പോളിയും ഒന്നിക്കുന്നു. ഇരുവരും ചിത്രത്തിൽ  തുല്യപ്രാധാന്യമുള്ള കഥാപാത്രങ്ങളെ  അവതരിപ്പിക്കും.

ട്രാഫിക്, സെവന്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ ആസിഫ് നിവിനും നേരത്തെ ഒന്നിച്ച് അഭിനയിച്ചിരുന്നു. രാജസ്ഥാനിലാണ് സിനിമയുടെ ചിത്രീകരണം.
ഹാസ്യത്തിന് പ്രാധാന്യമുള്ള സിനിമയായിരിക്കും ഇത്.മറ്റ് അഭിനേതാക്കള്‍,ടൈറ്റില്‍ ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ അടുത്തുതന്നെ പുറത്തുവരും. മഹേഷും മാരുതിയും എന്ന ചിത്രത്തിനുശേഷം ആസിഫലി എബ്രിഡ് ഷൈന്‍ സിനിമയുടെ ഭാഗമാകും.