ഗായകനായി ബിജുമേനോന്‍; ആനക്കള്ളനിലെ ‘നിന്നെയൊന്ന് കാണാനായി’ ഗാനത്തിന്റെ മേക്കിംഗ് വീഡിയോ

Gambinos Ad
ript>

ആനക്കള്ളനില്‍ ബിജുമേനോന്‍ ആലപിച്ച നിന്നെയൊന്നു കാണാനായി എന്ന് തുടങ്ങുന്ന ഗാനത്തിന്റെ മേക്കിംഗ് വീഡിയോ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് നാദിര്‍ഷയാണ്. ബിജു മേനോനു പുറമേ പി ജയചന്ദ്രന്‍, ചിത്ര,മധു ബാലകൃഷ്ണന്‍, അഫ്‌സല്‍ എന്നിവരും ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. രാജീവ് ആലുങ്കല്‍, ഹരി നാരായണ്‍ എന്നിവര്‍ ചേര്‍ന്നാണ് പാട്ടുകള്‍ എഴുതിയിരിക്കുന്നത്.

Gambinos Ad

പഞ്ചവര്‍ണ്ണതത്തയ്ക്ക് ശേഷം സപ്തതരംഗ് സിനിമ നിര്‍മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുരേഷ് ദിവാകറാണ്. ചിത്രത്തിന്റെ തിരക്കഥ ഉദയ്കൃഷ്ണയാണ്. പുലിമുരുകന് ശേഷം ഉദയ്കൃഷ്ണ തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണിത്. തിരുവനന്തപുരം, കോയമ്പത്തൂര്‍, പാലക്കാട്, ഫോര്‍ട്ട് കൊച്ചി, ആലപ്പുഴ എന്നിവിടങ്ങളിലായിരുന്നു ഷൂട്ടിങ്ങ് .

അനുശ്രീ, ഷംന കാസിം എന്നിവരാണ് നായികമാരായി എത്തുന്നത്. കൂടാതെ പ്രിയങ്ക, ബിന്ദു പണിക്കര്‍, സിദ്ധിഖ്, ഹരീഷ് കണാരന്‍, ധര്‍മജന്‍, സുരാജ് വെഞ്ഞാറമൂട്, സുധീര്‍ കരമന, കൈലാഷ്, ബാല, സായികുമാര്‍, സുരേഷ് കൃഷ്ണ, ഇന്ദ്രന്‍സ് എന്നിവരും ചിത്രത്തില്‍ വേഷമിടുന്നു. മലയാളികളെ വര്‍ഷങ്ങളായി ചിരിപ്പിച്ചു കൊണ്ടിരിക്കുന്ന ഇത്തരമൊരു വമ്പന്‍ താരനിര അണിനിരക്കുമ്പോള്‍ ഒരു അഡാര്‍ ചിരിവിരുന്ന് തന്നെ പ്രതീക്ഷിക്കാം.

പഞ്ചവര്‍ണതത്തക്ക് ശേഷം സപ്ത തരംഗ് സിനിമ നിര്‍മിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആല്‍ബിയാണ്. നാദിര്‍ഷ ഗാനങ്ങള്‍ ഒരുക്കുന്നു. ജോണ്‍കുട്ടിയാണ് എഡിറ്റിംഗ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – മനോജ് കരന്തൂര്‍, കോസ്റ്റ്യും – അരുണ്‍ മനോഹര്‍.