മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിക്കുക എന്നതല്ല എന്റെ ആഗ്രഹം; തുറന്നുപറഞ്ഞ് നിമിഷ സജയന്‍

ഒരു നടിയെന്ന നിലയില്‍ സിനിമയിലെ മുന്‍നിര നായകന്മാര്‍ക്കൊപ്പം അഭിനയിക്കുക എന്നതല്ല തന്റെ ഏറ്റവും വലിയ ആഗ്രഹമെന്ന് നടി നിമിഷ സജയന്‍.

‘ഞാന്‍ ഫഹദിക്കയുടെ വലിയ ഫാനാണ്, ദിലീഷേട്ടന്‍ എന്നെ തൊണ്ടിമുതലിലേക്ക് വിളിച്ചപ്പോള്‍ തന്നെ ഞാനത് പറഞ്ഞു, അന്നയും റസൂലും, ഡയമണ്ട് നെക്ലസ്, മഹേഷിന്റെ പ്രതികാരം തുടങ്ങിയ ചിത്രങ്ങള്‍ കണ്ടു കിക്കടിച്ചിരിക്കുന്ന സമയമാണത്. അപ്പോള്‍ ദിലീഷേട്ടന്‍ പറഞ്ഞു സുരാജ് വെഞ്ഞാറമൂടിന്റെ ജോഡിയായാണ് ഫഹദിന്റെയല്ല ഞാന്‍ പറഞ്ഞു സാരമില്ല ഇത്രയും നല്ല ടീമിന്റെ അല്ലെ എനിക്ക് വേറെ എന്താണ് നോക്കാനുള്ളത്, ഒരു നടിയെന്ന നിലയില്‍ എന്റെ വലിയ ആഗ്രഹം വലിയ നടന്മാരുടെ കൂടെ അഭിനയിക്കണമെന്നല്ല മറിച്ച് വലിയ സംവിധായകരുടെ സിനിമയില്‍ അഭിനയിക്കണമെന്നാണ്’.

അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ചെയ്ത് ചുരുങ്ങിയ സമയം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സില്‍ വലിയ സ്ഥാനം നേടിയെടുത്ത നടിയാണ് നിമിഷ സജയന്‍.