ബൈക്ക് റൈഡിംഗ് പ്രണയവുമായി ഒരു പെണ്‍കുട്ടി ; ശ്രദ്ധേയമായി നിലാ മലര്‍ ആല്‍ബം

Gambinos Ad
ript>

സംവിധായകന്‍ സുശീല്‍ കുമാറിന്റെ മ്യൂസിക് ആല്‍ബം നിലാ മലര്‍ മികച്ച പ്രതികരണം നേടി മുന്നേറുന്നു. ബൈക്ക് റൈഡിംഗ് പ്രേമിയായ ഒരു പെണ്‍കുട്ടിയുടെ കഥ പറയുന്ന ആല്‍ബത്തില്‍ നടി സാധികയുടെ അനുജത്തി അന്‍ഷിതയാണ് പ്രധാനവേഷത്തിലെത്തുന്നത്.

Gambinos Ad

പ്രശസ്ത വനിതാ ബൈക്ക് റൈഡര്‍ വീനു പലിവാളിന് സമര്‍പ്പിച്ചിരിക്കുന്ന ഈ മ്യൂസിക് ആല്‍ബത്തിന് മികച്ച പ്രേക്ഷക പ്രതികരണം തന്നെയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

സുശീല്‍ കുമാര്‍ സംവിധാനം ചെയ്തിരിക്കുന്ന ആല്‍ബത്തിന്റെ നിര്‍മ്മാണം യൂത്ത് എഹെഡ് പ്രൊഡക്ഷനാണ്. ദീപക് റാമിന്റെ വരികള്‍ക്ക് സംഗീതം പകര്‍ന്നിരിക്കുന്നത് മനു ഗോപിനാഥാണ്.