നിഹാരിക കൊനിഡെല്ലയുടെ വിവാഹ നിശ്ചയ ചടങ്ങില്‍ തിളങ്ങി അല്ലു അര്‍ജുനും ഭാര്യയും; ചിത്രങ്ങള്‍

തെലുങ്കു താരം നിഹാരിക കൊനിഡെല്ലയുടെ വിവാഹ നിശ്ചയം കഴിഞ്ഞു. ചൈതന്യ ജൊഗന്നലഗെഡ്ഡ ആണ് വരന്‍. കോവിഡ് നിര്‍ദേശങ്ങള്‍ പാലിച്ച് ഹൈദരാബാദ് ട്രിഡന്റ് ഹോട്ടലില്‍ വച്ച് നടന്ന ചടങ്ങില്‍ സുഹൃത്തുക്കളും ഏറ്റവുമടുത്ത ബന്ധുക്കളും മാത്രമാണ് പങ്കെടുത്തത്.

ചടങ്ങിനെത്തിയ അല്ലു അര്‍ജുന്റെയും ഭാര്യ സ്‌നേഹ റെഡ്ഡിയുടെയും ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. പ്രശസ്ത ഡിസൈനര്‍ മനീഷ് മല്‍ഹോത്ര ഒരുക്കിയ വസ്ത്രങ്ങളാണ് ഇവര്‍ ധരിച്ചിരിക്കുന്നത്. കറുപ്പ് വസ്ത്രത്തില്‍ അല്ലു തിളങ്ങിയപ്പോള്‍ ഗ്ലിറ്റര്‍ പേസ്റ്റല്‍ വസ്ത്രമാണ് സ്‌നേഹ അണിഞ്ഞത്.

Niharika Konidela gets engaged | Entertainment News,The Indian Express

ചിരഞ്ജീവി, രാംചരണ്‍ തുടങ്ങിയ താരങ്ങളും ചടങ്ങില്‍ പങ്കെടുത്തു. നടനും നിര്‍മ്മാതാവുമായ നാഗേന്ദ്ര ബാബുവിന്റെ മകളാണ് നിഹാരിക. നടന്‍ വരുണ്‍ തേജ് സഹോദരനാണ്. ചിരഞ്ജീവിയുടെയും പവന്‍ കല്യാണിന്റെയും അനന്തരവള്‍ കൂടിയാണ് നിഹാരിക. അല്ലു അര്‍ജുന്‍, സായ് ധരം തേജ്, അല്ലു സിരിഷ്, രാംചരണ്‍ എന്നിവര്‍ കസിന്‍ സഹോദരങ്ങളാണ്.

ഒക മനസു ആണ് നിഹാരികയുടെ ആദ്യ സിനിമ. ഒരു നല്ല നാള്‍ പാത്തു സൊല്‍റേന്‍ എന്ന സിനിമയിലൂടെ തമിഴിലും അരങ്ങേറ്റം കുറിച്ചു. സെയ് റാ നരസിംഹ റെഡ്ഡിയിലും നിഹാരിക വേഷമിട്ടിട്ടുണ്ട്. മൂന്ന് വെബ് സീരിസുകളില്‍ വേഷമിടുകയും നിര്‍മ്മിക്കുകയും ചെയ്തിട്ടുണ്ട്.

Telugu actress Niharika Konidela gets engaged - Rediff.com movies

In pics: Actor Niharika Konidela engaged to business strategist ...