എന്‍.എഫ് വര്‍ഗീസിന്റെ ഓര്‍മ്മയ്ക്കായി പുതിയ നിര്‍മ്മാണ സംരംഭം; ആദ്യ സിനിമാ പ്രഖ്യാപനം ഉടന്‍

ശബ്ദഗാംഭീര്യം കൊണ്ടും സ്വാഭാവിക അഭിനയം കൊണ്ടും മലയാള സിനിമയിലെ വില്ലന്‍ കഥാപാത്രങ്ങള്‍ക്ക് പുതിയ പ്രതിച്ഛായ നല്‍കിയ നടനാണ് എന്‍.എഫ് വര്‍ഗീസ്. തിരശീലയില്‍ നിന്ന് മറഞ്ഞിട്ടും എന്‍ എഫ് വര്‍ഗീസിന്റെ ഓരോ അഭിനയ ദൃശ്യങ്ങളും മലയാളിയുടെ മനസ്സില്‍ എന്നും ജ്വലിക്കുന്ന ഓര്‍മ്മകളാണ്. മുഴങ്ങുന്ന ശബ്ദത്തോടെ, മലയാള സിനിമയില്‍ നിറഞ്ഞു നിന്ന ഈ അഭിനയ പ്രതിഭ കുറഞ്ഞ കാലത്തിനിടയില്‍ മലയാള സിനിമയ്ക്ക് നല്‍കിയ സംഭാവന വളരെ വലുതാണ്. ഇപ്പോഴിതാ വര്‍ഗ്ഗീസിന്റെ ഓര്‍മയ്ക്കായ് പുതിയ നിര്‍മ്മാണ സംരഭത്തിന് രൂപം കൊടുത്തിരിക്കുകയാണ് അദ്ദേഹത്തിന്റെ കുടുംബം.

എന്‍. എഫ് വര്‍ഗീസ് പിക്‌ചേഴ്‌സ് എന്നാണ് നിര്‍മ്മാണ സംരഭത്തിന്റെ പേര്. നടി മഞ്ജു വാര്യരാണ് തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം പുറത്തു വിട്ടത്. “ശക്തമായ കഥാപാത്രങ്ങളിലൂടെ ഇന്നും നമ്മുടെ മനസ്സുകളില്‍ ജീവിക്കുന്ന പ്രതിഭയാണ് ശ്രീ എന്‍.എഫ്.വര്‍ഗീസ്. ഒട്ടേറെ ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം ഒന്നിച്ചഭിനയിക്കാനും കഴിഞ്ഞു. അകാലത്തില്‍ നമ്മളെ വിട്ടു പിരിഞ്ഞ പ്രിയപ്പെട്ട വര്‍ഗീസേട്ടന്റെ ഓര്‍മ്മയ്ക്കായി അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ ആരംഭിക്കുന്ന ഈ പുതിയ നിര്‍മ്മാണസംരംഭത്തിന് എല്ലാവിധ ആശംസകളും നേരുന്നു. ഈ കൂട്ടായ്മയില്‍ ഒരുപാട് നല്ല സിനിമകള്‍ നമുക്ക് കാണാന്‍ സാധിക്കട്ടെ.” മഞ്ജു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

https://www.facebook.com/theManjuWarrier/videos/624383934654510/?__xts__[0]=68.ARAS2tj2wTgiHPvB6IKmAx1Hi9zNyIWTppFd0Pb-TCzCd7kT0WuokpZoYB_ipgOqzbMR59bBcRAI_os-QNIPXUGu5MMRFEgkCLzRRKZEuE6eJYoWs49Ma6MZrdXygFFyQxQpkXOtaa0kpp28Wr_zrpZTSfw8vLuvaidhkKmGjuuEaaHxT5aJYeuaKxBbrBJcHyb7Dag7FwuqNkfQyUui_XGTRQuUx-5WLMUSAnOSGpMSGgBv2BPv-eVo8oPccNWOq0RC5QJr_Bn9hY_DvFIcwRMBWxbAkzFK0BgvElbtLgBsPczF3qFg2lS0TNunD1mvL9PwZIXfk2YKvK3SB21IGd0OVU27AfRxlLaj3g&__tn__=-R

എന്‍. എഫ് വര്‍ഗീസ് പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ആദ്യ ചിത്രത്തിന്റെ പ്രഖ്യാപനം ഉടന്‍ ഉണ്ടാകും. വില്ലന്‍ കഥാപാത്രങ്ങള്‍ അവതരിപ്പിച്ചാണ് എന്‍. എഫ് വര്‍ഗീസ് ഏറെ പ്രശംസ പിടിച്ചു പറ്റിയത്. ക്രൂരതയുടെ എല്ലാ അതിര്‍വരമ്പുകളും തെറ്റിക്കുന്ന സൂപ്പര്‍ വില്ലനെ എന്‍. എഫ് അനശ്വരനാക്കി മാറ്റുകയായിരുന്നു. ഫാന്റം, ഒന്നാമന്‍, നന്ദനം എന്നീ ചിത്രങ്ങളിലാണ് അവസാനകാലത്ത് എന്‍ എഫ് അഭിനയിച്ചത്. ശക്തമായ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കെ 2002 ജൂണ്‍ 19ന് അമ്പത്തിമൂന്നാം വയസ്സില്‍ ഹൃദയാഘാതം മൂലം അദ്ദേഹം മരിക്കുകയായിരുന്നു.