'എനിക്ക് പറക്കാന്‍ ചിറകുകള്‍ നല്‍കി, അവസാന ശ്വാസം വരെ ഒരു രാജകുമാരിയെ പോലെ നീ എന്നെ പരിചരിച്ചു'

കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ചിത്രത്തിലെ ഒറ്റ ഗാനരംഗത്തിലൂടെ മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് നേഹ അയ്യര്‍. പ്രിയപ്പെട്ടവന്റെ അകാല വിയോഗത്തിലും തളരാതെ അമ്മയാകാനുള്ള തയ്യാറെടുപ്പിലായിരുന്നു നേഹ. ഭര്‍ത്താവ് അവിനാശിന്റെ ജന്മദിനത്തില്‍ തന്നെ നേഹക്ക് ആണ്‍കുഞ്ഞ് പിറന്നു. ഇപ്പോഴിതാ ഭര്‍ത്താവിന്റെ ചരമവാര്‍ഷികത്തില്‍ പ്രിയതമനോടുള്ള പ്രണയം നിറയുന്ന കുറിപ്പ് പങ്കുവച്ചിരിക്കുകയാണ് നേഹ.

“”അദ്ദേഹത്തെ കുറിച്ച് സാമൂഹിക മാധ്യമങ്ങളില്‍ എഴുതണമെന്ന് ഒരിക്കലും ഞാന്‍ ചിന്തിച്ചിരുന്നില്ല. എന്റെ ഭര്‍ത്താവ്, സുഹൃത്ത്, എന്റെ കുഞ്ഞിന്റെ പിതാവ് കഴിഞ്ഞ വര്‍ഷം ജനുവരി 11- ന് എന്നെ വിട്ടുപോയി. അദ്ദേഹത്തെ കുറിച്ചെഴുതുമ്പോള്‍ വാക്കുകള്‍ ലഭിക്കുന്നില്ല.
ഞാന്‍ കണ്ടതില്‍ വച്ച് ഏറ്റവും സൗമ്യനായ, ഹൃദയവിശാലതയുള്ള, മനോഹരമായ ചിന്തകളുള്ള ഒരു വ്യക്തിയായിരുന്നു അദ്ദേഹം. കഴിഞ്ഞ പതിനഞ്ച് വര്‍ഷങ്ങള്‍ ഞങ്ങള്‍ ഒരുമിച്ചായിരുന്നു.””

“”അദ്ദേഹം എനിക്ക് പറക്കാന്‍ ചിറകുകള്‍ നല്‍കി, എനിക്ക് പിന്തുണയേകി. അവസാന ശ്വാസംവരെ എന്നെ ഒരു രാജകുമാരിയെപ്പോലെ പരിചരിച്ചു. അദ്ദേഹത്തിന്റെ ഭാര്യ എന്ന് പറയുന്നതിലും അദ്ദേഹത്തിന്റെ കുഞ്ഞിനെ ഉദരത്തില്‍ ചുമന്ന് ജന്മം നല്‍കിയതിലും അഭിമാനം മാത്രം. നിന്നെ ഞാന്‍ ഒരുപാട് സ്നേഹിക്കുന്നു അവിനാശ്. ദൈവം നിന്നെ അനുഗ്രഹിക്കട്ടെ. വീണ്ടും കണ്ടുമുട്ടുന്നതുവരെ”” എന്ന് നേഹ കുറിച്ചു.

https://www.instagram.com/p/B7MIaSLhz3i/