അജിത്തിന് നായിക നസ്രിയ?; വാര്‍ത്തകളോട് പ്രതികരിച്ച് നടി

നേര്‍കൊണ്ട പാര്‍വെയ്ക്ക് ശേഷം അജിത്-എച്ച് വിനോദ്-ബോണി കപൂര്‍ കൂട്ടുകെട്ടിന്റെ പുതിയ ചിത്രമാണ് വലിമൈ. ഒരിടവേളയ്ക്ക് ശേഷം അജിത് പൊലീസ് വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ചിത്രത്തില്‍ അജിത്തിന് നായികയായി നസ്രിയ നസീം എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. ഇപ്പോഴിതാ ഈ വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് നസ്രിയ.

“ഞാന്‍ വലിമൈയില്‍ അഭിനയിക്കുന്ന കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അത് അഭ്യൂഹങ്ങള്‍ മാത്രമാണ്. വ്യാജ വാര്‍ത്തകളില്‍ നിന്ന് അകന്ന് നില്‍ക്കൂ. ഇക്കാര്യങ്ങളിലുള്ള ഔദ്യോഗക സ്ഥിരീകരണം സിനിമയുടെ അണിയറപ്രവര്‍ത്തകരായ സുരേഷ് ചന്ദ്ര, ബോണി കപൂര്‍ എന്നിവരില്‍ നിന്ന് ഉണ്ടാകും.” നസ്രിയ ട്വീറ്റ് ചെയ്തു.

ചിത്രത്തില്‍ നായികയായി നയന്‍താരയാവും എത്തുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. ചിത്രത്തിന്റെ പൂജ അടുത്തിടെ ചെന്നൈയില്‍ വെച്ചു നടന്നു. ചിത്രത്തിന്റെ ഷൂട്ട് ഡിസംബറില്‍ ആരംഭിക്കും. യുവാന്‍ ശങ്കര്‍ രാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.