അൾട്രാ മോഡേണായ എസ്തർ; നസ്രിയ തകർത്തെന്ന് പ്രേക്ഷകർ

“ബാംഗ്ലൂർ ഡെയ്‌സ്” എന്ന ചിത്രത്തിന് ശേഷം താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും ഒന്നിച്ച ചിത്രം കൂടിയാണ് “ട്രാൻസ്”. മുൻ ചിത്രങ്ങളിൽ നിന്നും ഒരുപാട് വ്യത്യസ്ത ലുക്കിലാണ് എസ്തർ എന്ന വേഷത്തിൽ നസ്രിയ ട്രാൻസിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.

അൾട്രാ മോഡേണായി എത്തിയ എസ്തറിനെ ഇരുകൈയ്യും നീട്ടി സ്വീകരിച്ചിരിക്കുകയാണ് പ്രേക്ഷകർ. വിജു പ്രസാദും ജോഷ്വാ കാൾട്ടണും നിറഞ്ഞു നിന്ന ചിത്രത്തിൽ സ്‌ക്രീൻ സ്‌പേസ് കുറവാണെങ്കിലും നസ്രിയയുടെ അഭിനയം പ്രശംസകൾ അർഹിക്കുന്നതാണ്.

ഒരു മികച്ച തിരിച്ചുവരവ് തന്നെയാണ് നസ്രിയ നടത്തിയിരിക്കുന്നത്. പ്രണയം തകർന്നതിനെ തുടർന്ന് വിഷാദരോഗത്തിനും മദ്യത്തിനും മയക്കുമരുന്നിനും എസ്തറിനെ നസ്രിയ ഗംഭീരമാക്കിയിട്ടുണ്ട്. താരത്തിന്റെ സ്റ്റൈലിഷ് ലുക്കുമാണ് പ്രേക്ഷകശ്രദ്ധ നേടുന്നത്.

അമൽ നീരദ് ഛായാഗ്രഹണം നിർവ്വഹിച്ച ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് വിന്റ്സന്റ് വടക്കനാണ്. റസൂൽ പൂക്കുട്ടിയാണ് സൗണ്ട് ഡിസൈൻ. സുഷിൻ ശ്യാമും ജാക്സൺ വിജയനും ചേർന്നാണ് പശ്ചാത്തല സംഗീതമൊരുയിരിക്കുന്നത്.