ഏറെ പ്രിയപ്പെട്ടവന്‍; നസ്രിയയുടെ ലോക്കറ്റില്‍ ഇടം പിടിച്ച മൂന്നാമതൊരാള്‍!

മലയാള സിനിമയിലെ താരദമ്പതികളായ ഫഹദ് ഫാസിലും നസ്രിയയും സോഷ്യല്‍ മീഡിയയിലും താരങ്ങളാണ്. ഫഹദ് സോഷ്യല്‍ മീഡിയില്‍ അത്ര തത്പരനല്ലെങ്കിലും നസ്രിയ ഭര്‍ത്താവിന്റെ കൂടി ഉത്തരവാദിത്വം ഏറ്റെടുത്ത് വിശേഷങ്ങള്‍ പങ്കുവെയ്ക്കുന്നുണ്ട്. ഇപ്പോഴിതാ നസ്രിയയുടെ ലോക്കറ്റില്‍ ഇടം പിടിച്ചിരിക്കുന്ന മൂന്നാമതൊരു പേരാണ് ആരാധകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

ഫഹദിനും നസ്രിയയ്ക്കും പുറമേ ലോക്കറ്റില്‍ ഇടം നേടിയ പേര് ഓറിയോയുടേതാണ്. നസ്രിയയുടെ വളര്‍ത്തുനായയാണ് ഓറിയോ. ഫഹദ് തന്ന ഗിഫ്റ്റ് എന്നാണ് നസ്രിയ ഓറിയോയെ വിശേഷിപ്പിക്കാറുള്ളത്. സിനിമാക്കാര്‍ക്കെല്ലാം പരിചിതയാണ് നസ്രിയയുടെയും ഫഹദിന്റെയും ഓറിയോ. സിനിമാസെറ്റുകളിലും ഓറിയോ പലപ്പോഴും നസ്രിയയ്‌ക്കൊപ്പം എത്താറുണ്ട്.

https://www.instagram.com/p/B8_BQBZJ-35/?utm_source=ig_web_copy_link

“ഓറിയോ അവന്‍ എന്റെ ആത്മാര്‍ഥ സുഹൃത്താണ്. ശരിക്കും എനിക്ക് ഫഹദ് തന്ന ഗിഫ്റ്റായിരുന്നു ഓറിയോ. കല്യാണം കഴിഞ്ഞ് ഒരു വര്‍ഷം കഴിയുന്നതു വരെ എനിക്ക് നായക്കുട്ടികളെ ഭയങ്കരപേടിയായിരുന്നു. ഫഹദിനും സഹോദരനും എല്ലാവര്‍ക്കും പട്ടികളെ ഭയങ്കര ഇഷ്ടമാണ്. ഫഹദ് കാരണമാണ് ഞാന്‍ നായ പ്രേമിയായത്. ഓറിയോ വന്നതിനു ശേഷം നായക്കുട്ടികളോടുള്ള തന്റെ പേടിമാറി”യെന്നും നസ്രിയ പറയുന്നു.

https://www.instagram.com/p/B7INRazpPGi/?utm_source=ig_web_copy_link