നസ്രിയ ഗര്‍ഭിണിയാണെന്ന് പല തവണ പറഞ്ഞു, ആ കുഞ്ഞുങ്ങളൊക്കെ എവിടെ?!!

സോഷ്യല്‍ മീഡിയയിൽ ഒരുപാട് തവണ തന്നെക്കുറിച്ച് ഗോസിപ്പുകൾ പ്രചരിച്ചുവെന്ന് നസ്രിയ.

ഞാന്‍ ഗര്‍ഭിണിയാണെന്ന് വാര്‍ത്ത പ്രചരിപ്പിച്ചു.എന്റെ ആ മക്കളൊക്കെ എവിടെ പോയി എന്ന് അറിയില്ല. അത് ജീവിതത്തിലെ മനോഹരമായ ഒരു ഘട്ടമല്ലേ. ഞാനൊരിക്കലും അത് മറച്ച് വയ്ക്കില്ല. കൗമുദിയുമായുള്ള അഭിമുഖത്തിൽ നടി പറഞ്ഞു.

നല്ല തിരക്കഥകൾ വന്നാല്‍ നോ പറയുകയില്ലെന്നും താരം കൂട്ടിച്ചേർത്തു . ചിലപ്പോള്‍ അടുത്ത നാല് വര്‍ഷത്തിന് ശേഷമാകും ഞാന്‍ വീണ്ടും അഭിനയിക്കുന്നത്. ഒരു തിരക്കുമില്ല, ഞാന്‍ മാത്രമല്ല എല്ലാവരും അഭിനയിക്കുന്നത് ആ ജോലി ആസ്വദിക്കുന്നത് കൊണ്ടാണ്.” നസ്രിയ വ്യക്തമാക്കി.