നയന്‍താര സംവിധായികയാകുമോ; ക്ലാപ് ബോര്‍ഡ് ചിത്രത്തിന് പിന്നിലെ കഥ പങ്കുവെച്ച് ഫോട്ടോഗ്രാഫര്‍

Gambinos Ad
ript>

Gambinos Ad

തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയ്ക്ക് അഭിനയത്തില്‍ മാത്രമല്ല സംവിധാനത്തില്‍ കഴിവ് തെളിയിക്കാന്‍ ആഗ്രഹമുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സ്റ്റില്‍ ഫോട്ടോഗ്രാഫറായ ചിത്രാരസ്. ബിഹൈന്‍ഡ്വുഡ്‌സ് വെബ്‌സൈറ്റുമായുള്ള അഭിമുഖത്തിലാണ് നയന്‍താരയുടെ സംവിധായിക മോഹത്തെക്കുറിച്ച് അദ്ദേഹംപറഞ്ഞത്.

നയന്‍താര ഒരു ചിത്രത്തില്‍ അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തിട്ടുണ്ടെന്നാണ് ചിത്രാരസ് വെളിപ്പെടുത്തിയത്. അജിത് നായകനായ ആരംഭം സിനിമയിലാണ് നയന്‍താര അസിസ്റ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തത്. ഈ സമയത്ത് ചിത്രാരസ് പകര്‍ത്തിയ ഒരു ചിത്രത്തെക്കുറിച്ച് സംസാരിക്കുമ്പോഴാണ് അദ്ദേഹം ഇക്കാര്യവും പറഞ്ഞത്.

”ആരംഭം സിനിമയിലാണ് നയന്‍താര അസിറ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്തത്. ഈ സിനിമയിലെ നായിക നയന്‍താര ആയിരുന്നു. ഒരാഴ്ചയോളം നയന്‍താര ഫ്രീയായിരുന്നു. ഈ സമയത്താണ് സംവിധായകന്‍ വിഷ്ണുവിനോട് താന്‍ അസിറ്റന്റ് ഡയറക്ടറായി വര്‍ക്ക് ചെയ്യട്ടേയെന്ന് ചോദിച്ചത്. വിഷ്ണു സമ്മതിക്കുകയും ഒരാഴ്ചയോളം നയന്‍താര വര്‍ക്ക് ചെയ്യുകയും ചെയ്തു.

ആ സമയത്താണ് ഈ ചിത്രം എടുത്തത്. നയന്‍താരയുടെ കൈയ്യില്‍ പോലും ഈ ചിത്രമില്ല. സിനിമയെക്കുറിച്ചുളള തന്റെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നയന്‍താര പറയുമായിരുന്നു. സംവിധായിക മോഹം നയന്‍താരയ്ക്കുണ്ട്. ഭാവിയില്‍ ചിലപ്പോള്‍ നയന്‍താര ഒരു സംവിധായിക ആയേക്കാം,” ചിത്രാരസ് അഭിമുഖത്തില്‍ പറഞ്ഞു.