നയന്‍താര-വിഘ്‌നേഷ് വിവാഹം ക്രിസ്മസ് ദിനത്തില്‍?

Advertisement

ആരാധകര്‍ ഏറ്റെടുത്ത പ്രണയ ജോഡികളാണ് തെന്നിന്ത്യന്‍ താരസുന്ദരി നയന്‍താരയും സംവിധായകന്‍ വിഘ്‌നേശ് ശിവനും. ഇരുവരുടെയും വിവാഹം എന്നായിരിക്കും എന്നാണ് ആരാധകര്‍ക്കിടയിലെ ചര്‍ച്ച. ആരാധകരുടെ ആകാംക്ഷക്ക് വിരാമമിട്ട് കൊണ്ട് ക്രിസ്മസ് ദിനത്തില്‍ ഇവര്‍ വിവാഹിതരാകുമെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്.

ഡിസംബര്‍ 25ന് നയന്‍സും വിഘ്‌നേശും വിവാഹിതരാകുമെന്ന വാര്‍ത്തകളാണ് പുറത്ത് വരുന്നത്. ‘ഹൈന്ദവ രീതിയിലാകുമോ അതോ ക്രിസ്ത്യന്‍ ആചാര പ്രകാരമായിരിക്കുമോ വിവാഹം എന്ന ആശങ്കയിലാണ് ആരാധകര്‍. താരങ്ങള്‍ ഉടന്‍ തന്നെ വിവാഹ തീയ്യതി ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

തെലുങ്ക്, തമിഴ് സിനിമകളിലെ വന്‍ താരങ്ങളെല്ലാം പങ്കെടുക്കുന്ന ഗംഭീര ചടങ്ങായാകും വിവാഹം നടത്തു. ”വിവാഹ പ്രായമായിരിക്കുന്നു. ഇനിയും കാത്ത് നിക്കണോ?” എന്ന കുറിപ്പോടെ നയന്‍താര ഇന്‍സ്റ്റഗ്രാമില്‍ വിഘ്‌നേശിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരുന്നു.