നിഴൽ ; നയന്‍താരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന ചിത്രം ; തിങ്കളാഴ്ച ചിത്രീകരണം തുടങ്ങും

തെന്നിന്ത്യയുടെ ലേഡി സൂപ്പർ സ്റ്റാർ   നയന്‍താരയും കുഞ്ചാക്കോ ബോബനും ഒന്നിക്കുന്ന പുതിയ ചിത്രം വരുന്നു . നിഴല്‍ എന്നു പേരിട്ടിരിക്കുന്ന ഈ ത്രില്ലര്‍ സിനിമ സംവിധാനം ചെയ്യുന്നത് സംസ്ഥാന അവാര്‍ഡ് നേടിയ എഡിറ്ററായ അപ്പു ഭട്ടതിരിയാണ്. തിങ്കളാഴ്ച സിനിമയുടെ ചിത്രീകരണം എറണാകുളത്ത് ആരംഭിക്കും.

ട്വന്റി 20 എന്ന ചിത്രത്തിലെ ഗാനത്തില്‍ മാത്രമാണ് ഇരുവരും ഇതിന് മുമ്പ് ഒരുമിച്ച് അഭിനയിച്ചിട്ടുള്ളത്.

ചിത്രത്തിൽ  ശക്തയായൊരു സ്ത്രീകഥാപാത്രമുണ്ട്, അതിനായി പറ്റിയ ആളെ വേണമായിരുന്നു. ഞാനാണ് അവര്‍ക്ക് നയന്‍താരയുടെ പേര് നിര്‍ദ്ദേശിക്കുന്നത്”” കുഞ്ചാക്കോ ബോബന്‍ പറയുന്നു.

Read more

നവാഗതനായ സഞ്ജീവാണ് ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. ആന്റോ ജോസഫ് ഫിലിം കമ്പനിക്കൊപ്പം അഭിജിത് എം പിള്ള, ബാദുഷ, സംവിധായകന്‍ ഫെല്ലിനി ടി.പി, ഗണേഷ് ജോസ് എന്നിവര്‍ നിര്‍മ്മാതാക്കളാകുന്നു. ദീപക് ഡി മേനോന്‍ ക്യാമറയും, സൂരജ് എസ്. കുറുപ്പ് സംഗീതസംവിധാനവും നിര്‍വഹിക്കുന്നു. അപ്പു ഭട്ടതിരിരിയും അരുണ്‍ ലാലുമാണ് എഡിറ്റിംഗ്.