മുഹൂര്‍ത്തം നിശ്ചയിച്ചു, നയന്‍താരയ്ക്ക് ഇനി മാംഗല്യം; വിവാഹ തിയതി പുറത്തു വിടുന്നു

നയന്‍താരയും സംവിധായകന്‍ വിഗ്നേഷ് ശിവനും വിവാഹിതരാകുന്നു എന്ന വാര്‍ത്തകള്‍ പ്രചരിക്കാന്‍ ആരംഭിച്ചിട്ട് വര്‍ഷങ്ങളായി. ഇരുവരും വിവാഹിതരായി എന്ന ഗോസിപ്പുകളും പ്രചരിച്ചിരുന്നു. എന്നാല്‍ ഇവരുടെ കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മുഹൂര്‍ത്തം നിശ്ചയിച്ചതായുമായുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

നയന്‍താരയുടെയും വിഗ്നേഷിന്റെയും വിവാഹ തിയതി ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് റിപ്പോര്‍ട്ട്. കല്യാണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായും മുഹൂര്‍ത്തം നിശ്ചയിച്ചതായും ഇരുവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു. വിഗ്നേഷുമായുള്ള വിവാഹനിശ്ചയം കഴിഞ്ഞുവെന്ന് നയന്‍താര ഈയിടെ ആരാധകരെ അറിയിച്ചിരുന്നു.

നാനും റൌഡി താന്‍ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടയില്‍ വെച്ചാണ് നയന്‍സും വിഘ്‌നേഷും പ്രണയത്തിലാകുന്നത്. വിജയ് ടിവിയുടെ ഒരു പരിപാടിക്കിടെയാണ് നയന്‍താര ഇക്കാര്യം പറഞ്ഞത്. മോതിരത്തിന്റെ ചിത്രം വൈറലായ കാര്യം ചോദിച്ചപ്പോള്‍ ‘ ഇത് വന്ത് എന്റഗേജ്‌മെന്റ് റിംഗ്’ എന്നാണ് നയന്‍താര ചിരിച്ച് കൊണ്ട് പറഞ്ഞത്.

ബോളിവുഡില്‍ ഷാരൂഖ് ഖാന്റെ നായികയായി നയന്‍താര അരങ്ങേറ്റം കുറിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ചിത്രത്തില്‍ നിന്നും താരം പിന്മാറിയതായുള്ള വാര്‍ത്തകളും എത്തിയിരുന്നു. മകന്‍ ആര്യന്‍ ഖാന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് തന്റെ സിനിമകളുടെ ഷാരൂഖ് താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്.

നയന്‍താരയ്ക്ക് പകരം സാമന്ത ചിത്രത്തില്‍ നായികയാവും എന്ന റിപ്പോര്‍ട്ടുകളാണ് കഴിഞ്ഞ ദിവസം എത്തിയത്. വിവാഹ തിയതി അടുത്തതിനാലും, ഷാരൂഖ് ഖാന്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാത്തതിനാലുമാണ് നയന്‍താര ഈ പ്രോജക്ട് വേണ്ടെന്നു വച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.