നയൻതാരയും വിഗ്നേഷ്‌ ശിവനും കേരളത്തിൽ; സന്ദർശനം മാതാപിതാക്കളുടെ അനുഗ്രഹം വാങ്ങാൻ

തെന്നിന്ത്യൻ താരദമ്പതികളായ നയൻതാരയും വി​ഗ്നേഷ് ശിവനും കേരളത്തിലെത്തി. വിവാഹശേഷമുള്ള ആദ്യത്തെ കേരള സന്ദർശനമാണിത്. ഞായറാഴ്ച ഉച്ചയോടെയാണ് നയൻതാരയും വി​ഗ്നേഷ് ശിവനും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയത്. നയൻതാരയുടെ മാതാപിതാക്കളെ കാണുന്നതിനു വേണ്ടിയാണ് സന്ദർശനം

നയൻതാര-വി​ഗ്നേഷ് വിവാ​ഹത്തിൽ നയൻതാരയുടെ അമ്മയ്ക്ക് പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ഇതിനാൽ അമ്മയെ കണ്ട് അനു​ഗ്രഹം വാങ്ങാനാണ് ഇരുവരും കേരളത്തിലെത്തിയത്. കൊച്ചി വിമാനത്താവളത്തില്‍ നിന്നുള്ള ഇരുവരുടെയും ചിത്രങ്ങള്‍ പുറത്തു വന്നിട്ടുണ്ട്.

ഏതാനും ദിവസം തരാദമ്പതികൾ കേരളത്തിലുണ്ടാവുമെന്നാണ് പുറത്തു വരുന്ന വിവരം. എത്രദിവസം കേരളത്തിലുണ്ടാവുമെന്നോ എവിടെയെല്ലാം സന്ദർശിക്കുമെന്നോ ഇരുവരും വ്യക്തമാക്കിട്ടില്ല.

ഇരുവരും മാധ്യമങ്ങളെ കാണാനായി ഒരുദിവസം മാറ്റിവെച്ചിട്ടുണ്ടെന്നാണ് വിവരം. കഴിഞ്ഞ ഒമ്പതാം തീയതി ചെന്നെെയിലെ മഹാബലിപുരത്തുവെച്ചാരുന്നു വി​ഗ്നേഷ് ശിവനും നയൻതാരയും വിവാഹിതരായത്.