വഞ്ചിക്കപ്പെട്ടു, ആ സിനിമയില്‍ അഭിനയിക്കാനുള്ള തീരുമാനം മണ്ടത്തരമായിരുന്നു; കുറ്റബോധമുണ്ടെന്ന് നയന്‍താര

സൂപ്പര്‍ ഹിറ്റ് ചിത്രമായ ഗജിനിയില്‍ താന്‍ വഞ്ചിക്കപ്പെട്ടെന്ന് നയന്‍താര. അഭിനയിച്ചതില്‍ കുറ്റബോധം തോന്നുന്നുവെന്നും ഗജിനിയില്‍ അഭിനയിക്കാനുള്ള തീരുമാനം ഒരു വലിയ മണ്ടത്തരമായിരുന്നുവെന്നും ഒരു് സ്വകാര്യ റേഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ വെളിപ്പെടുത്തി.

വാഗ്ദാനം ചെയ്ത കഥാപാത്രമല്ല സിനിമയില്‍ അഭിനയിക്കാന്‍ എത്തിയപ്പോള്‍ നല്‍കിയത്. വഞ്ചിക്കപ്പെട്ടതായി തനിക്ക് തോന്നിയെന്നും താരം തുറന്ന് പറഞ്ഞു. മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ ചിത്രയുടെ വേഷത്തിലാണ് സൂര്യയ്‌ക്കൊപ്പം താരം എത്തിയത്. എ.ആര്‍ മുരുഗദോസായിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.

ഈ അനുഭവത്തിന് ശേഷം അഭിനയപ്രാധാന്യമുള്ള വേഷങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കാറുണ്ടെന്നും താരം പറയുന്നു. എ.ആര്‍. മുരുഗദോസ് തന്നെ സംവിധാനം ചെയ്യുന്ന ദര്‍ബാറാണ് നയന്‍സിന്റെ റിലീസാകാനുള്ള ചിത്രം. സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത് നായകനാകുന്ന ചിത്രം ജനുവരി 14- നാണ് തിയേറ്ററുകളിലെത്തുക.