ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയ നടപടികള്‍ അടുത്തയാഴ്ച തുടങ്ങിയേക്കും

ദേശീയ ചലച്ചിത്ര പുരസ്‌കാര നിര്‍ണയ നടപടിക്രമങ്ങൾ ഉടന്‍ ആരംഭിക്കും.  വൈകിപ്പിക്കേണ്ടതില്ലെന്ന മന്ത്രാലയത്തിന്റെ വിലയിരുത്തലിന്റെ അടിസ്ഥാനത്തില്‍ അടുത്തയാഴ്ചയോടെ ആരംഭിക്കാനാണ് തീരുമാനം.

ഇതിന്റെ ഭാഗമായി ജൂറി അംഗങ്ങള്‍ അടുത്തയാഴ്ച മുതല്‍ പ്രാദേശിക സിനിമകള്‍ കണ്ടുതുടങ്ങുമെന്നാണ് ലഭിക്കുന്ന വിവരം.

നവംബര്‍ 19-ന് തുടങ്ങാനായിരുന്നു തീരുമാനമെങ്കിലും പിന്നീട് നീട്ടുകയായിരുന്നു. എന്നാല്‍ ദേശീയ അവാര്‍ഡ് ജേതാവ് വിനോദ് മങ്കര ഉള്‍പ്പെടുന്ന ജൂറിയാണ് മലയാളം, തമിഴ് സിനിമകളുടെ തിരഞ്ഞെടുപ്പിന് ഉണ്ടാവുകയെന്നാണ് ധാരണ.

Read more

മലയാളത്തില്‍ നിന്നും 65 സിനിമകളാണ് മത്സരത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്.