നന്ദമൂരി ബാലകൃഷ്ണയുടെ തൊളെല്ലിന് പരിക്ക്, നടന്‍ ആശുപത്രിയില്‍

 

തെലുങ്ക് സൂപ്പര്‍താരം ബാലകൃഷ്ണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തോളെല്ല് ശസ്ത്രക്രിയയ്ക്ക് വിധേയനാക്കാനാണ് ഹൈദരാബാദിലെ കെയര്‍ ആശുപത്രിയില്‍ അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയ കഴിഞ്ഞ അദ്ദേഹത്തിന് ആറാഴ്ച വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുകയാണ് ഡോക്ടര്‍മാര്‍. നാല് മണിക്കൂറാണ് താരത്തിന്റെ തോളെല്ല് ശസ്ത്രക്രിയയ്ക്ക് നീണ്ടു നിന്നത്.

തെലുങ്കിലെ സൂപ്പര്‍താരവും ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ അന്തരിച്ച എന്‍.ടി. രാമറാവുവിന്റെ മകനാണ് നന്ദമൂരി ബാലകൃഷ്ണയെന്ന ബാലകൃഷ്ണ. 1974-ല്‍ പതിനാലാം വയസില്‍ തടമ്മകാല എന്ന ചിത്രത്തില്‍ ബാലതാരമായി ആണ് ബാലകൃഷ്ണ സിനിമയിലെത്തിയത്. എന്‍.ടി. രാമറാവുവായിരുന്നു ആ സിനിമ സംവിധാനം ചെയ്തത്.

് നിരവധി ചിത്രങ്ങളില്‍ നായക വേഷത്തില്‍ തിളങ്ങി ആരാധക ശ്രദ്ധ പിടിച്ചുപറ്റിയ താരമാണ് ബാലകൃഷ്ണ.