നാഗചൈതന്യയ്ക്ക് പുതിയ പ്രണയിനി; ദുല്‍ഖറിന്റെ നായികയെന്ന് റിപ്പോര്‍ട്ട്

തെന്നിന്ത്യന്‍ താരങ്ങളായ നാഗ ചൈതന്യയും സാമന്തയും തമ്മിലുള്ള വിവാഹ മോചനം ആരാധകരെ ഞെട്ടിച്ചിരുന്നു. ഇരുവരും വളരെ ക്കാലം നീണ്ട അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് വിവാഹ മോചന വാര്‍ത്ത സ്ഥിരീകരിച്ചത്.

ഇപ്പോഴിതാ നാഗചൈതന്യയ്ക്ക് പുതിയ പ്രണയിനിയെ കിട്ടിയെന്ന വാര്‍ത്തയാണ് പുറത്തു വരുന്നത്. കുറുപ്പ് എന്ന സിനിമയിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ ശോഭിത ധുലിപാലയാണ് നടന്റെ പുതിയ കാമുകിയെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. ഇക്കാര്യത്തില്‍ ഇരുവരും ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല.

മോഡലും നടിയുമായ ശോഭിത മേജര്‍ എന്ന ചിത്രത്തിലാണ് ഏറ്റവുമൊടുവിലായി ബിഗ് സ്‌ക്രീനിലെത്തിയത്. മേഡ് ഇന്‍ ഹെവന്‍ എന്ന ആമസോണ്‍ പ്രൈം സീരീസിലൂടെയാണ് നടി ശ്രദ്ധേയായത്. ദുല്‍ഖറിനൊപ്പം കുറുപ്പില്‍ ചെയ്ത വേഷം നടിയെ മലയാളികള്‍ക്കും പരിചിതയാക്കി.

നിരവധി അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഒക്ടോബര്‍ 2നാണ് സാമന്തയും നാഗചൈതന്യയും വേര്‍ പിരിഞ്ഞത്. 2017 ലാണ് ഇരുവരും വിവാഹിതരായത്. വിവാഹ മോചനത്തിന് പിന്നാലെ വ്യാപകമായ സൈബര്‍ ആക്രമണം സാമന്തയ്‌ക്കെതിരെ വന്നിരുന്നു.