മനം കവര്‍ന്ന്‌ മൈ സാന്റ: റിവ്യു

ജിസ്യ പാലോറാന്‍

ദിലീപിനെ നായകനാക്കി സുഗീത് ഒരുക്കിയ ചിത്രമാണ് മൈ സാന്റ. ഐസമ്മ എന്ന രണ്ടാം ക്ലാസുകാരിയുടെ കുഞ്ഞു ലോകമാണ് ചിത്രം പറയുന്നത്. കഥയുടെ തുടക്കത്തില്‍ ഐസമ്മയുടെ കുഞ്ഞു ലോകമാണ് കാണിക്കുന്നതെങ്കില്‍ ഫസ്റ്റ് ഹാഫിന്റെ അവസാനത്തോടെയാണ് ചിത്രത്തില്‍ ടേണിംഗ് പോയിന്റ് സംഭവിക്കുന്നത്.

ഐസയുടെയും സാന്റയുടെയും യാത്ര ഒരു ഫാന്റസി ത്രില്ലര്‍ പോലെ കണ്ടിരിക്കാം. കുട്ടികളെയും കുടുംബ പ്രേക്ഷകരെയുമാണ് ചിത്രത്തിലൂടെ സംവിധായകന്‍ ലക്ഷ്യം വയ്ക്കുന്നത്.

ദിലീപിനൊപ്പം മാനസ്വിയും മികച്ച അഭിനയമാണ് കാഴ്ചവെക്കുന്നത്. ഊട്ടിയുടെ പശ്ചാത്തലം കൂടിയാകുമ്പോള്‍ ചിത്രം കൂടുതല്‍ ആകര്‍ഷകമാവുകയാണ്. പ്രേക്ഷകരെ ഒട്ടും ബോറപ്പിക്കാതെയാണ് ചിത്രം മുന്നോട്ട് കൊണ്ടുപോകുന്നുത്. ക്രിസ്മസ് ദിനത്തിലെത്തിയ മൈ സാന്റ ഒരു ആഘോഷത്തിന്റെ പ്രതീതിയാണ് സൃഷ്ടിക്കുന്നത്. മനസ് നിറഞ്ഞ് ആസ്വദിക്കാന്‍ കഴിയുന്ന ഒരു ഫീല്‍ഗുഡ് മൂവിയായാണ് ചിത്രം അണിയിച്ചൊരുക്കിയിരിക്കുന്നത്.

ഐസയുടെ കൂട്ടുകാരിയായി എത്തുന്ന അന്ന (ബേബി ദേവനന്ദ) എന്ന കഥാപാത്രവും പ്രേക്ഷകരുടെ മനസ് കവരുന്നതാണ്. കുട്ടൂസന്‍ എന്ന മുത്തശ്ശനായി എത്തുന്ന സായ്കുമാര്‍, ധര്‍മ്മജന്‍, സിദ്ദിഖ്, ഷാജോണ്‍, അനുശ്രീ, സണ്ണി വെയ്ന്‍ എന്നിവരും മികച്ച പ്രകടനം തന്നെയാണ് കാഴ്ചവെക്കുന്നത്.