ദിലീപിന്റെ 'മൈ സാന്റ' തിയേറ്ററുകളില്‍

ദിലീപ് സാന്റാക്ലോസായി വേഷമിടുന്ന ചിത്രം “മൈ സാന്റ” ഇന്ന് തിയേറ്ററുകളില്‍. സുഗീത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സാന്റാക്ലോസും ഒരു കുട്ടിയും തമ്മിലുള്ള ബന്ധത്തിന്റെ കഥയാണ് പറയുന്നത്. അനുശ്രീയാണ് ചിത്രത്തില്‍ നായികയായെത്തുന്നത്.

സണ്ണി വെയ്ന്‍, ഷൈന്‍ ടോം ചാക്കോ, സായ് കുമാര്‍, സിദ്ധിഖ്, കലാഭവന്‍ ഷാജോണ്‍, സുരേഷ് കൃഷ്ണ, സാദ്ദിഖ്, ഇര്‍ഷാദ്, ഇന്ദ്രന്‍സ്, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, ശശാങ്കന്‍, ധീരജ് രത്‌നം, അനുശ്രീ, മഞ്ജു പത്രോസ്, ബേബി മാനസ്വി, ബേബി ദേവനന്ദ തുടങ്ങിയവരും അഭിനയിക്കുന്നു.

വാള്‍ പോസ്റ്റര്‍ എന്റര്‍ടൈയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ നിഷാദ് കോയ, അജീഷ് ഒ കെ, സരിത സുഗീത് എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥ, സംഭാഷണം ജെമിന്‍ സിറിയക് ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഫൈസല്‍ അലി ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സന്തോഷ് വര്‍മ്മ, നിഷാദ് അഹമ്മദ് എന്നിവരുടെ വരികള്‍ക്ക് വിദ്യാസാഗര്‍ സംഗീതം പകരുന്നു.

Image may contain: 9 people, people smiling