മുരളി ഗോപി ഇനി നിര്‍മ്മാണരംഗത്തേക്ക്; വിജയ് ബാബുവും, രതീഷ് അമ്പാട്ടും സഹനിർമ്മാതാക്കൾ

Advertisement

നിര്‍മ്മാണ മേഖലയിലേക്ക് കടന്ന് തിരക്കഥാകൃത്തും അഭിനേതാവുമായ മുരളി ഗോപി. രതീഷ് അമ്പാട്ട് സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രത്തിലൂടെയാണ് മുരളി ഗോപി നിർമാതാവാകുന്നത്.

ചിത്രത്തിന് തിരക്കഥയൊരുക്കുന്നതും മുരളി ഗോപി തന്നെയാണ്. വിജയ് ബാബുവും, രതീഷ് അമ്പാട്ടുമാണ് ചിത്രത്തിന്റെ സഹനിര്‍മ്മാതാക്കള്‍. വിജയ് ബാബുവിന്റെ ഫ്രൈഡേ ഫിലിം ഹൗസുമായി ചേർന്നാണ്  ഈ പുതിയ സംരംഭം.

ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ്  ആരാധകരുമായി മുരളി ഗോപി ഇത് പങ്ക് വെച്ചിരിക്കുന്നത്.