ഗിന്നസ് റെക്കോര്‍ഡിട്ട് മലയാള സിനിമ: നിറചിരിയില്‍ മെഡിമിക്സ് ഉടമയും നിര്‍മ്മാതാവുമായ എ.വി. അനൂപ്

Gambinos Ad
ript>

ഏറ്റവും കുറഞ്ഞസമയം കൊണ്ട് സിനിമ നിര്‍മ്മിച്ച് ഗിന്നസ് ബുക്കില്‍ സ്ഥാനം നേടിയിരിക്കുകയാണ് വിശ്വഗുരു എന്ന സിനിമ. ജാതി മതചിന്തകള്‍ക്ക് അതീതമായി ഏകലോക ദര്‍ശനം ചമച്ച ശ്രീനാരായണഗുരുവിന്റെ ജീവിതാവിഷ്‌കാരമായിരുന്നു സിനിമയുടെ പ്രമേയം. എ.വി.എ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എ.വി അനൂപ് (മെഡിമിക്‌സ്) നിര്‍മ്മിച്ച ചിത്രം സംവിധാനം ചെയ്തത് വിജീഷ് മണിയാണ്.  സിനിമയുടെ സര്‍ഗാത്മക നിര്‍ദ്ദേശം സച്ചിദാനന്ദ സ്വാമിയുടേയും തിരക്കഥ സംഭാഷണം എന്നിവ പ്രമോദ് പയ്യന്നൂരിന്റെയും ക്യാമറ ലോകനാഥന്റേതുമാണ്.

Gambinos Ad

സ്‌ക്രിപ്റ്റ് മുതല്‍ റിലീസ് വരെയുള്ള എല്ലാ സംഗതികളും ചുരുങ്ങിയ സമയം കൊണ്ട് ചെയ്തു തീര്‍ന്നു എന്നതാണ് റെക്കോര്‍ഡിന് അര്‍ഹമായത്. നിലവിലെ ശ്രീലങ്കന്‍ സിനിമയുടെ റെക്കോര്‍ഡായ 71 മണിക്കൂറും 10 മിനിട്ടും എന്ന സമയമാണ് രണ്ട് ദിവസവും മൂന്നുമണിക്കൂറും കൊണ്ട് പൂര്‍ത്തീകരിച്ച് വിശ്വഗുരു സ്വന്തമാക്കിയത്. മലയാള സിനിമയുടെ നവതി ആഘോഷിക്കുന്ന ഈ വേളയില്‍ മലയാളസിനിമയ്ക്ക് കിട്ടുന്ന അപൂര്‍വ്വ നേട്ടമായി മാറുന്നു ഈ അംഗീകാരം.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ മാസം 27ന് രാത്രി തിരക്കഥ രചിച്ച് ഷൂട്ടിംഗ് തുടങ്ങിയ ചിത്രം പിറ്റേദിവസം രാത്രി 11.30 ന് തിരുവന്തപുരം നിളാതീയേറ്ററില്‍ പ്രദര്‍ശിപ്പിക്കുകയായിരുന്നു. ഷൂട്ടിങിന് പുറമേ ടൈറ്റില്‍ രജിസ്‌ട്രേഷന്‍ , പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍, പോസ്റ്റര്‍ ഡിസൈനിംഗ്, സെന്‍സറിങ് തുടങ്ങി പ്രദര്‍ശനം വരെയുള്ള എല്ലാ സംഗതികളും ഈ സമയപരിധിക്കുള്ളില്‍ ചെയ്തു തീര്‍ത്തു.

പുരുഷോത്തമന്‍, കൈനക്കര, ഗാന്ധിയന്‍, ചാച്ചാ ശിവരാമന്‍, കലാധരന്‍, കലാനിലയം രാമചന്ദ്രന്‍, ഹരികൃഷ്ണന്‍, കെപിഎസി ലീലാകൃഷ്ണന്‍, റോജി പി കുര്യന്‍, ഷെജിന്‍, ബേബി പവിത്ര, മാസ്റ്റര്‍ ശരണ്‍, എന്നിവരാണ് അഭിനേതാക്കള്‍. ചമയം പട്ടണം റഷീദ്, വസ്ത്രാലങ്കാരം – ഇന്ദ്രന്‍സ് ജയന്‍, കലാ- അര്‍ക്കന്‍, പശ്ചാത്തല സംഗീതം -കിളിമാനൂര്‍ രാമവര്‍മ്മ പ്രൊഡക്ഷന്‍ കോ ഓര്‍ഡിനേറ്റര്‍ ഡോ ഷാഹുല്‍ ഹമീദ്. വര്‍ക്കല ശിവഗിരിമഠവും അനുബന്ധസ്ഥലങ്ങളുമായിരുന്നു ലൊക്കേഷന്‍.