'നേര'ത്തിനു ശേഷം മലയാളത്തിൽ നിന്നും വീണ്ടും ഒരു 'എപ്പിസോഡിക്കൽ സിനിമ'; ഒരുപാട് പുതുമകളുമായി 'കൂംബാരീസ്' തീയറ്ററുകളിലേക്ക്

നിരവധി പുതുമയുള്ള സിനിമാ പരീക്ഷണങ്ങളെ രണ്ടും കയ്യും നീട്ടി സ്വീകരിച്ചവരാണ് മലയാളികൾ. “അൽഫോൻസ് പുത്രന്റെ നേരം” എന്ന സിനിമ ഇതിനൊരു ഉദാഹരണമാണ്. “എപ്പിസോഡിക്കൽ ഡ്രാമ വിഭാഗത്തിൽ പെട്ട സിനിമയായിരുന്നു “നേരം”. ഒറ്റ കാഴ്ചയിൽ പരസ്പര ബന്ധമുണ്ടെന്ന് തോന്നാത്ത നിരവധി എപ്പിസോഡുകളിലൂടെ കഥ പറയുന്ന രീതിയാണിത്. മലയാളത്തിൽ അധികം പരീക്ഷിക്കപ്പെടാത്ത രീതിയാണെങ്കിലും “നേരം” തീയറ്ററുകളിൽ വിജയിച്ചു. ഇപ്പോൾ മറ്റൊരു മലയാളം എപ്പിസോഡിക്കൽ ഡ്രാമ തീയറ്ററുകളിൽ എത്തുന്നു. സാഗർ ഹരി സംവിധാനം ചെയ്യുന്ന “കൂമ്പാരീസ്” ആണ് ഈ രീതി പരീക്ഷിക്കുന്നത്.

സംവിധായകൻ സാഗർ ഹരി തന്നെയാണ് ഈ കാര്യം വ്യക്തമാക്കിയത്. ആലപ്പുഴ നഗരം ആണ് സിനിമയുടെ കഥാപശ്ചാത്തലം. കണ്ടുവളര്‍ന്ന ആളുകളേയും ആ ഒരു സംസ്‌കാരത്തേയുമൊക്കെ കണ്ടുകൊണ്ടാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. ഒരു റിയലിസ്റ്റിക്കല്‍ ഡ്രാമയാണ് ചിത്രം എന്നും സംവിധായകൻ കൂട്ടി ചേർത്തു. സിനിമയുടെ തിരക്കഥ ഒരുക്കുന്നത് സംവിധായകൻ തന്നെ ആണ്.

Read more

ക്വീന്‍ ഫെയിം അശ്വിന്‍ ജോസ്, എല്‍ദോ മാത്യു, ജെന്‍സണ്‍ (മാട) ഷാലു റഹിം എന്നിവരാണ് കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. പുതുമുഖ താരങ്ങളായ റോണ, അസ്ത്രാ ലക്ഷ്മി, ഷാനു ബൂട്ടോ, അന്‍സാര്‍, സുജിത്ത്, ശ്രീകാന്ത്, ജിജോ ജോര്‍ജ് എന്നിവരെ കൂടാതെ മലയാളത്തിലെ മുന്‍നിര താരങ്ങളും പ്രധാന വേഷത്തില്‍ എത്തുന്നു. അബ്രഹാമിന്റെ സന്തതികള്‍, ക്യാപ്റ്റന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഗുഡ്വില്‍ എന്റ്‌റര്‍റ്റെയിന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് നിര്‍മ്മിക്കുന്ന ചിത്രമാണ് കുമ്പാരീസ്.ശ്രീകാന്ത് ഈശ്വര്‍ ആണ് ഛായാഗ്രഹണം. ചിത്രത്തിലെ “കലിപ്പ്” പ്രോമോ സോങ് ശ്രദ്ധ നേടിയിരുന്നു.