'മരക്കാറി'ന് ഒപ്പം 'ആറാട്ടും' തിയേറ്ററുകളിലേക്ക്; പ്രതീക്ഷയോടെ ആരാധകര്‍

തിയേറ്ററുകള്‍ സജീവമായതോടെ പ്രിയ താരങ്ങളുടെ സിനിമകള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍. ഏറെ പ്രതീക്ഷയോടെയാണ് മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്കായി ആരാധകര്‍ കാത്തിരിക്കുന്നത്. 2019ല്‍ മാര്‍ച്ച് 26ന് റിലീസ് ചെയ്യാനിരുന്ന ചിത്രം കോവിഡ് പ്രതിസന്ധികളെ തുടര്‍ന്ന് മാറ്റി വെയ്ക്കുകയായിരുന്നു.

ചിത്രം ഈ വര്‍ഷം മാര്‍ച്ച് 26ന് തിയേറ്ററുകളില്‍ എത്തുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന “ആറാട്ട്” ഓണം റിലീസായി തിയേറ്ററുകളിലെത്തും. ഊട്ടിയിലാണ് ആറാട്ടിന്റെ ഷൂട്ടിംഗ് ഇപ്പോള്‍ പ്രചരിക്കുന്നത്. നെയ്യാറ്റിന്‍കര ഗോപന്‍ എന്ന മോഹന്‍ലാല്‍ കഥാപാത്രം ചില കാരണങ്ങളാല്‍ പാലക്കാട്ടെ ഒരു ഗ്രാമത്തില്‍ എത്തുകയാണ്.

തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളാണ് ആറാട്ടിന്റെ കഥാപശ്ചാത്തലം. കെജിഎഫ് ചാപ്റ്റര്‍ വണ്ണിലെ വില്ലന്‍ രാമചന്ദ്ര രാജു ആണ് ആറാട്ടില്‍ മോഹന്‍ലാലിന്റെ എതിരാളിയായി എത്തുന്നത്.

Read more

ശ്രദ്ധ ശ്രീനാഥ് ആണ് നായിക. നെടുമുടി വേണു, സായ്കുമാര്‍, സിദ്ദിഖ്, ജോണി ആന്റണി, ഇന്ദ്രന്‍സ്, രാഘവന്‍, നന്ദു, ബിജു പപ്പന്‍, ഷീല, സ്വാസിക, മാളവിക, രചന നാരായണന്‍ കുട്ടി, എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങള്‍.