മോഹന്‍ലാലിനൊപ്പം നില്‍ക്കുന്നത് ഒരു ക്രിക്കറ്റ് താരമാണ്

അജോയ് വര്‍മ്മയുടെ ചിത്രത്തിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഈ സിനിമയുടെ സെറ്റില്‍നിന്നുള്ള മോഹന്‍ലാലിന്റെ ചിത്രം സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. മോഹന്‍ലാലിന്റെ ഒപ്പം നില്‍ക്കുന്നവര്‍ ആരാണെന്ന സംശയം ചിലര്‍ക്കെങ്കിലുമുണ്ടായി. കണ്ടാല്‍ ഒരു ഹോളിവുഡ് ലുക്ക് ഒക്കെയുണ്ട്, ഇനി ലാലേട്ടനെ ഹോളിവുഡിലേക്ക് എടുത്തോ എന്ന സംശയം പ്രകടിപ്പിച്ചവരുമുണ്ട്.

എന്നാല്‍, സംഭവം ഇതൊന്നുമല്ല. മോഹന്‍ലാലിന്റെ ഒപ്പം നില്‍ക്കുന്നത് ഒരു ക്രിക്കറ്റ് താരമാണ്. ഇംഗ്ലണ്ടിന്റെ മുന്‍ ക്രിക്കറ്റ് താരം ഒവൈസ് ഷായാണ് മോഹന്‍ലാലിനൊപ്പം നില്‍ക്കുന്നത്. ഇയാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ കറങ്ങിക്കൊണ്ടിരിക്കുന്നത്.

സിനിമയുമായി ബന്ധപ്പെട്ടായിരുന്നില്ല ഒവൈസ് ഷാ മോഹന്‍ലാലിനെ കാണാന്‍ എത്തിയത്. വ്യക്തിപരമായ ഒരു സന്ദര്‍ശനമായിരുന്നു. മോഹന്‍ലാലുമായി കൂടിക്കാഴ്ച്ച നടത്താന്‍ സൗകര്യം ഒരുക്കിയ കിച്ഛാ സുധീപിന് ഒവൈസ് ഷാ നന്ദി പറഞ്ഞിട്ടുമുണ്ട്.