ആരാധികയ്ക്ക് 100ാം പിറന്നാള്‍; കിടിലന്‍ സര്‍പ്രൈസ് കൊടുത്ത് മോഹന്‍ലാല്‍

100ാം ജന്‍മദിനം ആഘോഷിക്കുന്ന തന്റെ കടുത്ത ആരാധികയ്ക്ക് സര്‍പ്രൈസ് നല്‍കി മോഹന്‍ലാല്‍. കൊച്ചിക്കാരിയായ മേരിയമ്മക്ക് വീഡിയോ കോളിലൂടെയാണ് മോഹന്‍ലാല്‍ പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ഇതുപോലൊരു പിറന്നാള്‍ സമ്മാനം തനിക്ക് ആദ്യമായി കിട്ടുകയാണെന്നും മേരിയമ്മ പറയുന്നു.

മേരിയമ്മയുടെ മകനായ അഗസ്റ്റിന്റെ ഫോണിലേക്കാണ് മോഹന്‍ലാല്‍ വിളിച്ചത്. സിദ്ദിഖ് ഒരുക്കുന്ന “ബിഗ് ബ്രദറി”ന്റെ ലൊക്കേഷനില്‍ നിന്നാണ് പിറന്നാള്‍ ആശംസകളുമായി മോഹന്‍ലാല്‍ എത്തിയത്. താരത്തെ നേരിട്ട് കാണാനുള്ള താല്‍പര്യവും മേരിയമ്മ അറിയിച്ചു. കൊച്ചിയില്‍ എത്തുമ്പോള്‍ കാണാമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന തന്റെ കടുത്ത ആരാധികയായ മേരിയെക്കുറിച്ച് ഒരു മാധ്യമത്തില്‍ വന്ന ലേഖനത്തിലൂടെയാണ് മോഹന്‍ലാല്‍ അറിയുന്നത്. ആശംസ പറയാനായി മോഹന്‍ലാല്‍ അഭിനയിച്ച എല്ലാ സിനിമകളും കാണുന്നമേരിയമ്മ “ആറാം തമ്പുരാന്‍” 15 തവണ കണ്ടതായി പറയുന്നു. അമ്മ നൂറാം പിറന്നാള്‍ ആഘോഷിക്കുന്ന ഈ ദിവസം തന്നെ അമ്മയോട് സംസാരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷം ഉണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.