ദൃശ്യം 2വിന്റെ സെറ്റിലേക്ക് സ്വാഗതം; മീനയ്ക്ക് ജന്മദിനാശംസകളുമായി മോഹന്‍ലാല്‍

Advertisement

നടി മീനയ്ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. ദൃശ്യം 2വിന്റെ സെറ്റിലേക്ക് സ്വാഗതം എന്ന കുറിപ്പോടെയാണ് താരം മീനയ്ക്ക് ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിലും മീനയായിരുന്നു നായിക. ആദ്യ ഭാഗത്തിലെ എല്ലാ അഭിനേതാക്കളും രണ്ടാം ഭാഗത്തിലും വേഷമിടും എന്നാണ് വിവരം.

കോവിഡ് പശ്ചാത്തലത്തില്‍ അഭിനേതാക്കളെ ഉള്‍പ്പെടെ ക്വാറന്റൈന്‍ ചെയ്ത് ഷൂട്ടിംഗ് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ 14-ന് ചിത്രീകരണം ആരംഭിക്കാനിരുന്നെങ്കിലും മോഹന്‍ലാലിന്റെ ആയുര്‍വേദ ചികിത്സയ്ക്ക് ശേഷം മാത്രമേ തുടങ്ങൂ.

Happy Birthday Meena and Welcoming you to the sets of #Drishyam2

Posted by Mohanlal on Tuesday, September 15, 2020

കോവിഡ് രോഗികള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങുന്ന ബ്രഹ്മാണ്ഡ സിനിമ അറബിക്കടലിന്റെ സിംഹം റിലീസ് ചെയ്യുന്നതിന് മുമ്പേ ദൃശ്യം 2 റിലീസിനെത്തും എന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ വെളിപ്പെടുത്തിയിരുന്നു.

ആദ്യ ഭാഗം ക്രൈം ത്രില്ലര്‍ ആയിരുന്നുവെങ്കിലും ദൃശ്യത്തിന്റെ രണ്ടാം ഭാഗം പൂര്‍ണമായും കുടുംബകഥയായിരിക്കും എന്നാണ് സംവിധായകന്‍ ജീത്തു ജോസഫ് വ്യക്തമാക്കിയത്. ഫാമിലി ഡ്രാമയായിരിക്കും രണ്ടാം ഭാഗം. ക്രൈം ആദ്യ ഭാഗത്തില്‍ തന്നെ അവസാനിച്ചു. ജോര്‍ജുകുട്ടിയുടെ കുടുംബത്തിന്റെ ഇപ്പോഴത്തെ ജീവിതമാണ് രണ്ടാം ഭാഗം പറയുന്നത് എന്നാണ് ജീത്തുവിന്റെ വാക്കുകള്‍.