'ഹൃദയ'ത്തിന്റെ ലോക്കേഷനില്‍ എത്തി മോഹന്‍ലാലും സുചിത്രയും; വീഡിയോ വൈറല്‍

മകന്‍ പ്രണവ് നായകനാകുന്ന “ഹൃദയം” സിനിമയുടെ ലൊക്കേഷനിലെത്തി മോഹന്‍ലാല്‍. ഭാര്യ സുചിത്രയോടൊപ്പം പ്രണവിന്റെ സിനിമയുടെ ലൊക്കേഷന്‍ സന്ദര്‍ശിച്ച വീഡിയോയാണ് നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്മണ്യന്‍ പങ്കുവച്ചിരിക്കുന്നത്.

സംവിധായകന്‍ വിനീത് ശ്രീനിവാസനും അണിയറപ്രവര്‍ത്തകരുമായി മോഹന്‍ലാല്‍ സംസാരിക്കുന്നത് വിഡിയോയില്‍ കാണാം. പ്രണവ്, കല്യാണി പ്രിയദര്‍ശന്‍ എന്നിവരെ നായികാനായകന്മാരാക്കി വിനീത് ശ്രീനിവാസന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഹൃദയം.

https://www.instagram.com/p/CAbzGSajylF/

നാല്‍പതുവര്‍ഷങ്ങള്‍ക്ക് ശേഷം മെറിലാന്‍ഡ് സിനിമാസ് തിരിച്ചെത്തുന്ന ചിത്രമെന്ന പ്രത്യേകതയോടെയാണ് ഹൃദയം മുന്നേറുന്നത്. അജു വര്‍ഗീസ്, ബൈജു സന്തോഷ്, അരുണ്‍ കുര്യന്‍, വിജയരാഘവന്‍, ദര്‍ശന രാജേന്ദ്രന്‍ തുടങ്ങിയവരാണ് മറ്റു പ്രധാനതാരങ്ങള്‍.

Read more