മകള്‍ വിസ്മയയുടെ സിനിമാ അരങ്ങേറ്റം; മോഹന്‍ലാലിന്റെ മറുപടി..

മോഹന്‍ലാലിന്റെ മകള്‍ വിസ്മയ ആയോധന കല അഭ്യസിക്കുന്ന വീഡിയോ അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മകന്‍ പ്രണവിനെ പോലെ മകളും സിനിമാരംഗത്തേക്ക് എത്തുമോ എന്നാണ് മലയാളി പ്രേക്ഷകര്‍ക്കും അറിയാനുള്ളത്.

മകളും സിനിമയിലേക്കെത്തുമോ എന്ന ചോദ്യത്തിന് അറുപതാം ജന്മദിനം ആഘോഷിച്ച വേളയില്‍ മറുപടി പറഞ്ഞിരിക്കുകയാണ് മോഹന്‍ലാല്‍. നാടകങ്ങള്‍ ഒക്കെ ചെയ്യുന്നയാളാണ്. കവിത എഴുതും, നന്നായി പടം വരയ്ക്കുകയും ചെയ്യുന്ന ഒരു കലാകാരിയാണ്.

എന്നാല്‍ സിനിമയിലേക്ക് വരണം എന്ന ആഗ്രഹം ഇതുവരെ തന്നോട് പറഞ്ഞിട്ടില്ല എന്നാണ് മോഹന്‍ലാല്‍ ഒരു അഭിമുഖത്തിനിടെ വ്യക്തമാക്കിയിരിക്കുന്നത്. ഈ വര്‍ഷം തന്റെ കവിതകളും ചിത്രങ്ങളും അടങ്ങിയ ഒരു പുസ്തകം വിസ്മയ പ്രസിദ്ധീകരിച്ചിരുന്നു.