‘മഹത്തായ ത്യാഗത്തിന് ഞങ്ങള്‍ എന്നും കടപ്പെട്ടിരിക്കും’; പുല്‍വാമ ഭീകരാക്രമണത്തിന്റെ ഓര്‍മ്മകളുമായി മോഹന്‍ലാല്‍

പുല്‍വാമ ഭീകരാക്രണത്തിന്റെ ഓര്‍മ്മകളുമായി മോഹന്‍ലാല്‍. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച വീരജവാന്‍മാരുടെ മഹത്തായ ത്യാഗത്തിന് എന്നെന്നും ഞങ്ങള്‍ കടപ്പെട്ടിരിക്കും എന്നാണ് ഫെയ്‌സ്ബുക്കില്‍ മോഹന്‍ലാല്‍ കുറിച്ചിരിക്കുന്നത്.

”ധീരന്‍മാരായ പുരുഷന്മാരെ ബഹുമാനിക്കുന്നു. മഹത്തായ ത്യാഗത്തിന് ഞങ്ങള്‍ എന്നെന്നും കടപ്പെട്ടിരിക്കുന്നു” എന്നാണ് മോഹന്‍ലാല്‍ കുറിപ്പിലൂടെ പറയുന്നത്. 2019 ഫെബ്രുവരി 14-നാണ് രാജ്യത്തെയാകെ കണ്ണീരിലാഴ്ത്തി കശ്മീരിലെ പുല്‍വാമ ജില്ലയില്‍ സിആര്‍പിഎഫ് വാഹനവ്യൂഹത്തിനു നേരെ പാക് ഭീകരസംഘടന ജയ്‌ഷെ മുഹമ്മദ് ചാവേറാക്രമണം നടത്തിയത്.

വയനാട് ലക്കിടി സ്വദേശി വി.വി വസന്തകുമാര്‍ ഉള്‍പ്പെടെ 40 ജവാന്മാരാണ് അന്ന് വീരമൃത്യു വരിച്ചത്.