ഇത്തിക്കരപക്കിയ്ക്ക് പിന്നാലെ വീണ്ടും വൈറലായി മോഹന്‍ലാലിന്റെ കണ്ണിറുക്കല്‍; ഇട്ടിമാണി അണിയറയിലൊരുങ്ങുന്നു

ഇത്തിക്കരപക്കിയുടെ വൈറലായ കണ്ണിറുക്കലിന് ശേഷം വീണ്ടും സമൂഹമാധ്യമങ്ങളില്‍ തരംഗമായി മോഹന്‍ലാലിന്റെ ക്ലാസ് കണ്ണിറുക്കല്‍. പുതിയ ചിത്രമായ ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന എന്ന സിനിമയില്‍ നിന്നുള്ള ചിത്രമാണ് നടന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. മോഹന്‍ലാലിനൊപ്പം രാധികാ ശരത്കുമാറിനെയും ചിത്രത്തില്‍ കാണാം.

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് സിംഗപ്പൂരാണ് ആരംഭിച്ചത്. പിന്നീട് തൃശൂര്‍, എറണാകുളം, ചൈന എന്നിവിടങ്ങളിലും ചിത്രം ഷൂട്ട് ചെയ്യും. മോഹന്‍ലാലിനു പുറമെ ഹണി റോസ്, വിനു മോഹന്‍, ധര്‍മജന്‍, ഹരിഷ് കണാരന്‍, രാധിക ശരത് കുമാര്‍ എന്നിവരാണ് ചിത്രത്തിലുള്ളത്.

Read more

നവാഗതരായ ജിബി – ജോജു ടീം രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രം വിദേശത്ത് വിതരണത്തിനെത്തിക്കുക പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ വിതരണം ചെയ്ത ട്രൈ കളര്‍ എന്റര്‍ടൈന്മെന്റ്‌സാണ്.യുകെ, യൂറോപ്പ്, ഏഷ്യ പസഫിക്, ആഫ്രിക്ക എന്നിവിടങ്ങളിലാണ് ട്രൈ കളര്‍ എന്റര്‍ടൈന്മെന്റ്‌സ് ഇട്ടിമാണി റീലീസ് ചെയ്യുക. ചാര്‍ളി, വെള്ളിമൂങ്ങ എന്നീ ചിത്രങ്ങളില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, ജിബു ജേക്കബ് എന്നിവരുടെ സഹായികളായി പ്രവര്‍ത്തിച്ചവരാണ് ജിബി – ജോജു ടീം. കോമഡി എന്റര്‍ടൈന്‍മെന്റായാണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ഒരുങ്ങുന്നത്. ഓണം റിലീസായാണ് ചിത്രം എത്തുന്നത്.