പൃഥ്വിരാജ് താടിക്കിടാന്‍ ഉപയോഗിച്ച വളം ആരുടെ കൈയില്‍ നിന്നാണ് ഒപ്പിച്ചതെന്ന് ഇപ്പോ പിടികിട്ടി; മോഹന്‍ലാലിന്റെ പുതിയ ലുക്കിന് ട്രോള്‍ മഴ

താടി നീട്ടി വളര്‍ത്തിയ മോഹന്‍ലാലിന്റെ പുതിയ ലുക്കാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. കോവിഡ് കാലത്ത് ചെന്നൈയില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിയത്തിയ താരത്തിന്റെ പുതിയ ലുക്കിന് ട്രോളുകളും ലഭിക്കുകയാണ്. നടന്‍ പൃഥ്വിരാജിന്റെ താടി ലുക്കുമായി താരതമ്യം ചെയ്താണ് ട്രോളുകള്‍ പ്രചരിക്കുന്നത്.

“ആടുജീവിതം” സിനിമക്കായാണ് പൃഥ്വിരാജ് താടി വളര്‍ത്തിയത്. ഇത് മത്സരമാണോ എന്നാണ് ചില ട്രോളുകള്‍ ചോദിക്കുന്നത്. പൃഥ്വിരാജ് ആടുജീവിതത്തിനായി വളര്‍ത്തിയ താടിക്കിടാന്‍ ഉപയോഗിച്ച വളം ആരുടെ കൈയില്‍ നിന്നാണ് ഒപ്പിച്ചതെന്ന് ഇപ്പോ പിടികിട്ടി എന്നും ഒരു ട്രോളില്‍ പറയുന്നു.

നാല് മാസത്തോളം ചെന്നൈയില്‍ താമസിച്ചിരുന്ന താരം ജൂലൈ 20- ഓടോയാണ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്. കൊച്ചിയിലെ ഒരു സൗകാര്യ ഹോട്ടലിലാണ് താരം ക്വാറന്റൈനില്‍ കഴിഞ്ഞത്. ക്വാറന്റൈന്‍ കാലം പൂര്‍ത്തിയാക്കി ഓണം സ്പെഷ്യല്‍ പ്രോഗ്രാമുകള്‍ക്കായുള്ള റിഹേഴ്സലിലാണ് താരം. റിഹേഴ്സല്‍ ചിത്രങ്ങളും കഴിഞ്ഞ ദിവസങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

 സോഷ്യൽ മീഡിയയിൽ വൈറലായി മോഹൻലാലിന്റെ നീളൻ താടി ലുക്ക്. ലോക്ക്ഡൗണിന് ശേഷം ലാൽ കേരളത്തിലെത്തിയ ശേഷമാണ് ഈ ലുക്ക് പുറത്തു വന്നത്

ജീത്തു ജോസഫ് ചിത്രം റാമിന്റെ ലൊക്കേഷനില്‍ നിന്നും റിയാലിറ്റി ഷോയുടെ ഷൂട്ടിംഗിനായി മോഹന്‍ലാല്‍ ചെന്നൈയില്‍ എത്തിയപ്പോഴാണ് ലോക്ഡൗണ്‍ പ്രഖ്യാപിച്ചത്. ഭാര്യ സുചിത്ര, മകന്‍ പ്രണവ് എന്നിവര്‍ക്കൊപ്പമാണ് ലോക്ഡൗണ്‍ കാലം താരം ചെന്നൈയില്‍ ചെലവഴിച്ചത്. മരക്കാര്‍: അറബിക്കടലിന്റെ സിംഹം ആണ് ആരാധകര്‍ കാത്തിരിക്കുന്ന മോഹന്‍ലാല്‍ ചിത്രം.

 ആ താടി വളർത്താൻ ഒപ്പിച്ച വളം ഇവിടുന്നാണോ എന്നാണ് ഈ ട്രോളിലെ ചോദ്യം (ട്രോൾ: ട്രോൾ മൂവീസ്)

 പൃഥ്വിരാജിന്റെ ഈ ലുക്കായിരുന്നു മലയാളത്തിൽ ഏറ്റവും അടുത്തായി ഹിറ്റായ നീളൻ താടി