സ്റ്റീഫന്‍ നെടുമ്പള്ളിയുടെ മാസ് എന്‍ട്രി സീന്‍; മേക്കിംഗ് വീഡിയോ

തിയേറ്ററുകളെ ഇളക്കി മറിച്ച ലൂസിഫറിലെ മോഹന്‍ലാലിന്റെ സ്റ്റീഫന്‍ നെടുമ്പള്ളി എന്ന കഥാപാത്രത്തിന്റെ മാസ് എന്‍ട്രി സീനിന്റെ മേക്കിംഗ് വീഡിയോ റിലീസ് ചെയ്തു. ഏകദേശം രണ്ടായിരത്തോളം ആളുകളെ ഉള്‍ക്കൊള്ളിച്ച് ചിത്രീകരിച്ച രംഗമായിരുന്നു ഇത്. തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ വെച്ചായിരുന്നു ഈ രംഗത്തിന്റെ ചിത്രീകരണം.

രണ്ടായിരത്തിലധികം ജൂനിയര്‍ ആര്‍ട്ടിസ്റ്റുകളേക്കാളും അധികം ആരാധകരുള്‍പ്പെട്ട ആള്‍ക്കൂട്ടത്തിനു നടുവിലായിരുന്നു ചിത്രീകരണം.മോഹന്‍ലാലിന്റെയും പൃഥ്വിരാജിന്റെയും ആരാധകരുടെ ആരവങ്ങള്‍ക്കിടെ ഏറെ ശ്രമപ്പെട്ടായിരുന്നു ഈ രംഗം പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ ദിവസം ചിത്രത്തിലെ ഏറ്റവും ചെലവേറിയ രംഗമായ കണ്ടെയ്‌നര്‍ സ്‌ഫോടനത്തിന്റെ മേക്കിംഗ് വീഡിയോയും അണിയറ പ്രവര്‍ത്തകര്‍ പുറത്തു വിട്ടിരുന്നു.

പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ലൂസിഫര്‍. പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിച്ചത്. വലിയ മുതല്‍മുടക്കില്‍ ഒരുങ്ങിയ ചിത്രത്തിന്റെ തിരക്കഥ മുരളി ഗോപിയുടേതായിരുന്നു.