60 വയസ്സു കഴിഞ്ഞവർ ഷൂട്ടിംഗ് ലൊക്കേഷനിൽ പാടില്ലെന്ന് നിർദ്ദേശം;  മോഹൻലാലും മമ്മൂട്ടിയും 60 കഴിഞ്ഞവരല്ലേ എന്ന് ട്രോളുകൾ

കോവിഡ് പശ്ചാത്തലത്തിൽ സിനിമാ ഷൂട്ടിംഗ് പുനരാരംഭിക്കുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങളുമായി പ്രൊഡ്യൂസഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ 37-പേജ് മാനദണ്ഡങ്ങൾ സമർപ്പിച്ചിരിക്കുകയാണ്. റിപ്പോർട്ടിൽ 60 വയസ്സ് കഴിഞ്ഞവരെ ലൊക്കേഷനിൽ പ്രവേശിപ്പിക്കില്ല. പ്രൊഡ്യൂസഴ്സ് ഗിൽഡ് ഓഫ് ഇന്ത്യയുടെ ഈ നിർദ്ദേശത്തിന്റെ പശ്ചാത്തലത്തിൽ നിരവധി ട്രോളുകളാണ് ഇറങ്ങുന്നത്. അതിലൊന്ന് 60 വയസ്സ് കഴിഞ്ഞവരെ ലൊക്കേഷനിൽ പ്രവേശിപ്പിക്കില്ലെങ്കിൽ മമ്മൂട്ടിയും  മോഹൻലാലും എങ്ങനെ സിനിമകൾ പൂർത്തിയാക്കും എന്നതാണ്.

ഷൂട്ടിംഗ് സംഘത്തിൽ ആദ്യ മൂന്നു മാസത്തേക്കെങ്കിലും 60 വയസ്സിന് മുകളിൽ പ്രായമുള്ളവരെ ഒഴിവാക്കണം എന്നും ഒരു നിർദ്ദേശമുണ്ട്. ഇവിടെയാണ് ട്രോളന്മാർ പിടി മുറുക്കിയത്.