ബ്രഹ്മാണ്ഡ ചിത്രവുമായി രാജമൗലി, ഹിന്ദി പതിപ്പില്‍ ആമിര്‍ ഖാന്‍; മലയാളത്തില്‍ മോഹന്‍ലാല്‍?

“ബാഹുബലി”ക്കു പിന്നാലെ  എസ് എസ് രാജമൗലി ഒരുക്കുന്ന ബ്രഹ്മാണ്ഡ  ചിത്രമാണ് “ആര്‍ആര്‍ആര്‍”. കോവിഡ് കാരണം മാസങ്ങളോളം മുടങ്ങിക്കിടന്ന ഈ സിനിമയുടെ ചിത്രീകരണം കഴിഞ്ഞ മാസം ആദ്യമാണ് പുനരാരംഭിച്ചത്.

രാം ചരണും ജൂനിയര്‍ എൻടിആറും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ ബോളിവുഡില്‍ നിന്ന് ആമിര്‍ ഖാനും മലയാളത്തില്‍ നിന്ന് മോഹന്‍ലാലുമടക്കമുള്ള താരങ്ങള്‍ അതിഥിവേഷങ്ങളില്‍  എത്തിയേക്കുമെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നു .

എന്നാല്‍  മറിച്ച് രാം ചരണും ജൂനിയര്‍ എന്‍ടിആറും അവതരിപ്പിക്കുന്ന പ്രധാന കഥാപാത്രങ്ങളുടെ ശബ്ദസാന്നിദ്ധ്യമായിരിക്കും ആമിറും ലാലും അടക്കമുള്ള താരങ്ങളെന്നാണ് പുതിയ റിപ്പോര്‍ട്ട് പറയുന്നത്.

തെലുങ്കില്‍ ചിരഞ്ജീവി, തമിഴില്‍ വിജയ് സേതുപതി, കന്നഡയില്‍ ശിവരാജ് കുമാര്‍, എന്നിവരുമുണ്ട്. അതേസമയം  ഈ റിപ്പോര്‍ട്ടുകള്‍ ഔദ്യോഗികമായി  സ്ഥിരീകരിച്ചിട്ടില്ല.