ആന്റണിയെ മുന്നില്‍ നിര്‍ത്തി നെറികേട് കാണിക്കല്ലേ ലാലേട്ടാ; മോഹന്‍ലാലിന് ആരാധകരുടെ വിമര്‍ശനം

 

മോഹന്‍ലാല്‍ പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലൊരുങ്ങിയ ബ്രഹ്‌മാണ്ഡ ചിത്രം മരക്കാര്‍ ഒടിടി റിലീസായി എത്തുമെന്ന് അഭ്യൂഹങ്ങള്‍ കനക്കുകയാണ്. ഇതിനിടെ മോഹന്‍ലാലിനെതിരെ വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് ആരാധകര്‍.

താരം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച പുതിയ ചിത്രത്തിന് കീഴിലാണ് ആരാധകര്‍ തങ്ങളുടെ വിയോജിപ്പ് പരസ്യമായി പങ്കുവെച്ചിരിക്കുന്നത്.

മരക്കാര്‍ എന്ന സിനിമ തീയേറ്ററില്‍ റിലീസ് ചെയ്താല്‍ ഒരുപാട് കുടുംബങ്ങള്‍ക്ക് ഒരു ജീവിതമാര്‍ഗമാണ്.അത് മനസ്സിലാക്കാതെയാണ് ഇവിടെ വിമര്‍ശിക്കുന്നത്. തീയേറ്ററിന് മുമ്പില്‍ തട്ടുകട നടത്തുന്നവര്‍, ഓട്ടോറിക്ഷ ഓടിക്കുന്നവര്‍, കപ്പലണ്ടി കച്ചവടം ചെയ്യുന്നവര്‍ , തിയേറ്ററിനുള്ളില്‍ സ്‌നാക്‌സ് വില്‍ക്കുന്നവര്‍, തിയേറ്റര്‍ ക്ലീന്‍ ചെയ്യുന്നവര്‍. സാധാരണക്കാരായ ഒരുപാട് പേര്‍ക്ക് അ ഒരു സിനിമ തീയേറ്ററില്‍ വരുമ്പോള്‍ തൊഴില്‍ അവസരം ലഭിക്കാറുണ്ട്. OTT ല്‍ ബിസിനസ് ലഭിക്കുന്നത് വലിയ പണക്കാര്‍ക്ക് മാത്രമാണ് ഒരു ആരാധകന്‍ കുറിച്ചതിങ്ങനെ. ആന്റണിയെ മുന്നില്‍ നിര്‍ത്തി നെറികേട് കാണിക്കരുതേ ലാലേട്ടാ എന്ന ഉപദേശവുമായി മറ്റ് ചില ആരാധകരും രംഗത്ത് വന്നിട്ടുണ്ട്.