'ലൂസിഫറിനെ കുറിച്ചുള്ള കള്ളപ്രചരണങ്ങള്‍ നിര്‍ത്തൂ'; ചിത്രത്തെ സംബന്ധിച്ച തെറ്റായ വാര്‍ത്തകള്‍ക്കെതിരെ മോഹന്‍ലാല്‍

മലയാള സിനിമാപ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ലൂസിഫര്‍. മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രം എന്ന സവിശേഷതയാണ് ഏവരെയും ആകാംഷാഭരിതരാക്കുന്നത്. ഷൂട്ടിംഗ് പൂര്‍ത്തിയായ ചിത്രം റിലീസിംഗിനായി ഒരുങ്ങുകയാണ്. എന്നാല്‍ ചിത്ര സംബന്ധമായ നിരവധി തെറ്റായ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇതിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് മോഹന്‍ലാല്‍. ചിത്രത്തിനെതിരെ നടക്കുന്ന ഒരിക്കലും ശമിക്കാത്ത കള്ളപ്രചരണങ്ങള്‍ നിര്‍ത്തു എന്ന് വ്യാജ പോസ്റ്റിന്റെ സ്ക്രീന്‍ ഷോട്ട് ഷെയര്‍ ചെയ്ത് മോഹന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. #StopLuciferRumours എന്ന ഹാഷ് ടാഗോടെ മുരളി ഗോപി പങ്കുവെച്ച പോസ്റ്റാണ് മോഹന്‍ലാല്‍ ഷെയര്‍ ചെയ്തിരിക്കുന്നത്.

പൊളിറ്റിക്കല്‍ ത്രില്ലര്‍ ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ സ്റ്റീഫന്‍ നെടുമ്പിള്ളി എന്ന രാഷ്ട്രീയ പ്രവര്‍ത്തകനെയാണ് മോഹന്‍ലാല്‍ അവതരിപ്പിക്കുക. വലിയ മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മഞ്ജു വാര്യറാണ് ചിത്രത്തില്‍ നായിക. ബോളിവുഡ് താരം വിവേക് ഒബ്റോയി ആണ് വില്ലന്‍. ഇന്ദ്രജിത്ത്, കലാഭവന്‍ ഷാജോണ്‍, ടൊവിനോ, ഫാസില്‍, മംമ്ത, ജോണ്‍ വിജയ് എന്നിവരാണ് മറ്റുതാരങ്ങള്‍.

https://www.facebook.com/ActorMohanlal/posts/2125348257520859?__xts__[0]=68.ARAOYk4QBcJf6lT4ITj1oYtFc9myYPqbNfWlXn_S7WvRgYAJqjKizzWFrKJmHVLrq2bWHSvCFQBGBpE4KXUcSfIGRG_uzpnEgT4P9sd8nq6-FWENXpTQjY1F6o6Mmj01Eo3IX2XKypxgXE9cDkZypbBiCeCgGhkPw5sC-EWOylQVj_tQ8CW34UDflBnumLupUNdTRgTb5MEjCDkBoUmup8eDgoRGizcsBhjY9eiyf7EOaQwWSCGqTmTqpk3TQecrpmVIl8Ie0sNawl7cwtx_iNXgBY7sBtpSG8hsGTHThh9daV-QTyx4YMPtIlyaCOfW-BAT6jGdDPriMKGBYogDVuA-fDjLEiVyLF_LHmBeiSDuD2IalCzkUwUVhHGuxUB2S3ISm86Sfnnbbo45T5rYlSDjAeWSHs40khDdt_ycTbfViGvS-Ln_uWCO6wW7KaiN3tSzuDDv4I4zcjH9cOn8FDwbMBLcZ7WFED3smterYBDVSakR0yx0OPCOsg&__tn__=-R

ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ലൂസിഫര്‍ നിര്‍മ്മിക്കുന്നത്. തിരുവനന്തപുരം, വാഗമണ്‍, വണ്ടിപ്പെരിയാര്‍, എറണാകുളം, ബംഗളൂരു, ദുബായ്, ലക്ഷദ്വീപ്, റഷ്യ തുടങ്ങിയ സ്ഥലങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍. ഛായാഗ്രഹണം സുജിത്ത് വാസുദേവ്. സംഗീതം ദീപക് ദേവ്. ചിത്രം മാര്‍ച്ച് അവസാനം തിയേറ്ററുകളിലെത്തും.