ഷൊര്‍ണൂരിലെ പ്രശസ്ത തിയേറ്റര്‍ മേളം ഇനി മുതല്‍ 'എം. ലാല്‍ പ്ലക്സ്'; ഉടമ മോഹന്‍ലാല്‍

 

ഷൊര്‍ണൂരിലെ പ്രശസ്തമായ സിനിമാ തിയേറ്റര്‍ ഇനി മുതല്‍ എം ലാല്‍ പ്ലക്സ്. ആശിര്‍വാദ് സിനിമാസിന്റെയും മോഹന്‍ലാലിന്റെയും ഉടമസ്ഥതയിലുള്ള തിയേറ്റര്‍ ഇന്ന് താരം ഉദ്ഘാടനം ചെയ്തു. അദ്ദേഹം തന്നെയാണ് സോഷ്യല്‍ മീഡിയ വഴി ഇക്കാര്യം അറിയിച്ചത്.’ഷൊര്‍ണൂരിലെ ഞങ്ങളുടെ പുതിയ തിയേറ്റര്‍ സമുച്ചയമായ എം ലാല്‍ സിനിപ്ലക്സിന് വിളക്ക് തെളിക്കുന്നു’, മോഹന്‍ലാല്‍ ഫെയ്സ്ബുക്കില്‍ കുറിച്ചു.

1980കള്‍ മുതല്‍ ഷൊര്‍ണൂരില്‍ സജീവമായിരുന്ന തിയേറ്റര്‍ ആയിരുന്നു മേളം. 2019ലായിരുന്നു തിയേറ്റര്‍ പ്രദര്‍ശനം നിര്‍ത്തിയത്. അതേസമയം മോഹന്‍ലാല്‍ നായകനാകുന്ന മരക്കാര്‍ അറബിക്കടലിന്റെ സിംഹം അടുത്ത മാസം റിലീസിന് ഒരുങ്ങുകയാണ്. നെടുമുടി വേണു, മഞ്ജു വാര്യര്‍, പ്രണവ് മോഹന്‍ലാല്‍, കല്ല്യാണി പ്രിയദര്‍ശന്‍, മുകേഷ്, സുനില്‍ ഷെട്ടി,ഇന്നസെന്റ്, മാമുക്കോയ തുടങ്ങിയ താരങ്ങളുടെ നീണ്ട നിര തന്നെ ചിത്രത്തിലുണ്ട്.

കേരളത്തിലെ 90 ശതമാനം തിയേറ്ററുകളിലും മരക്കാര്‍ പ്രദര്‍ശനത്തിന് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനോടകം തന്നെ അറന്നൂറോളം സ്‌ക്രീനുകള്‍ ചാര്‍ട്ട് ചെയ്ത് കഴിഞ്ഞെന്നാണ് വിവരം.ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരും കോണ്‍ഫിഡന്റ് ഗ്രൂപ്പും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് നൂറ് കോടിക്കടുത്താണ് ബഡ്ജറ്റ്. ആദ്യം ഒ.ടി.ടിയിലായിരിക്കും ചിത്രം റിലീസ് ചെയ്യുക എന്ന് പറഞ്ഞിരുന്നെങ്കിലും പിന്നീട് തിയേറ്റര്‍ റിലീസ് പ്രഖ്യാപിക്കുകയായിരുന്നു.

മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.ആറാട്ട് എന്ന ചിത്രവും താരത്തിന്റേതായി റിലീസിന് എത്തുന്നുണ്ട്. ബ്രോ ഡാഡി, എലോണ്‍ തുടങ്ങി ചിത്രങ്ങളാണ് താരത്തിന്റേതെയി അണിയറയില്‍ ഒരുങ്ങുന്നത്.