മോഹൻലാലിന്റെ  ബറോസിന് ക്യാമറ ചലിപ്പിക്കാൻ  സന്തോഷ് ശിവൻ

Advertisement

ബറോസ് എന്ന ചിത്രത്തിലൂടെ സംവിധായകനായി അരങ്ങേറ്റത്തിനൊരുങ്ങുകയാണ് മോഹൻലാൽ .   ത്രീ ഡിയിൽ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം  സന്തോഷ് ശിവൻ നിർവഹിക്കുമെന്ന് അദ്ദേഹം  തന്റെ ഒഫീഷ്യൽ ട്വിറ്റർ അക്കൗണ്ട് വഴി ഈ കാര്യം പുറത്ത് വിട്ടു .

ദൃശ്യം ടൂവിന്റെ ലൊക്കേഷനിൽ നിന്ന് മോഹൻലാലിനും തിരക്കഥാകൃത്ത് ജിജോ പുന്നൂസിനും ഒപ്പമുള്ള ചിത്രം സന്തോഷ് ശിവൻ പങ്കുവെച്ചിട്ടുണ്ട്.

ജിജോ നവോദയയുടെതാണ് തിരക്കഥ. വിസ്‌മയ മോഹന്‍ലാല്‍ അസിസ്റ്റൻറ് ഡയറക്ടറായി ഈ സിനിമയിലൂടെ അരങ്ങേറ്റം കുറിക്കും എന്നതും ഒരു പ്രത്യേകതയാണ്. ലിഡിയന്‍ നാദസ്വരമാണ് ബറോസിനുവേണ്ടി സംഗീതം ഒരുക്കുന്നത്.