ആരോഗ്യവാനായി ഇരിക്കട്ടെ; ആന്റണി പെരുമ്പാവൂരിന്റെ പിറന്നാളും വിവാഹവാര്‍ഷികവും ആഘോഷിച്ച് മോഹന്‍ലാലും സുചിത്രയും, ചിത്രങ്ങള്‍

ആന്റണി പെരുമ്പാവൂരിനു പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. തന്റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് അദ്ദേഹംവ പ്രിയ സുഹൃത്തിന് പിറന്നാള്‍ വിവാഹ വാര്‍ഷികാശംസകളും നേര്‍ന്നതത്. ആഘോഷത്തില്‍ മോഹന്‍ലാലും ഭാര്യ സുചിത്രയും പങ്കെടുത്തു. ‘ എന്റെ പ്രിയപ്പെട്ട ആന്റണിക്ക് പിറന്നാള്‍ ആശംസകള്‍, ആരോഗ്യവാനായി ഇരിക്കട്ടെ. ഒപ്പം പ്രിയപ്പെട്ട ശാന്തിയ്ക്കും ആന്റണിക്കും വിവാഹ വാര്‍ഷികാശംസകളും നേരുന്നു.

’12ത്ത് മാന്‍’ എന്ന ചിത്രമാണ് ആശിര്‍വാദിന്റെ നിര്‍മ്മാണത്തിലൊരുങ്ങിയ അവസാന ചിത്രം. മോഹന്‍ലാല്‍ നായകനായ ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജീത്തു ജോസഫ് സംവിധാനത്തിലൊരുങ്ങിയ ചിത്രം 24 മണിക്കൂറിനുള്ളില്‍ നടക്കുന്ന ഒരു കഥയാണ് പറയുന്നത്.

അനുശ്രീ, അദിതി രവി, ശിവദ, ഉണ്ണി മുകുന്ദന്‍, ശിവദ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരൂമ്പാവൂര്‍ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.

ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന ബറോസ് ഒരുങ്ങുകയാണ്. ചിത്രീകരണം ഏകദേശം പൂര്‍ത്തിയായി.മോഹന്‍ലാലിന്റെ കരിയറിലെ വലിയ വിജയ ചിത്രങ്ങളായ ദൃശ്യവും ലൂസിഫറും നിര്‍മിച്ചത് ആന്റണി തന്നെയാണ്.