​യോഗതീരുമാനം ചോദിച്ച മാധ്യമ പ്രവർത്തകരോട് പൊട്ടിത്തെറിച്ച് മോഹൻലാൽ! വീഡിയോ വൈറൽ!​

Advertisement

കഴിഞ്ഞ ദിവസമാണ് കൊച്ചിയിൽ താരസംഘടന അമ്മയുടെ  എക്സിക്യൂട്ടിവ് യോഗം നടന്നത്. ബെംഗളുരു ലഹരിക്കടത്ത് കേസില്‍ ബിനീഷ് കോടിയേരിയ്ക്കെതിരെ നടപടി കൈക്കൊള്ളുവാനും നടി പാർവതി തിരുവോത്ത് നേരത്തേ സമർപ്പിച്ച രാജിക്കത്ത് സ്വീകരിക്കുവാനും ഒക്കെയായിരുന്നു താരസംഘടനയുടെ യോഗം.

യോഗതീരുമാനങ്ങളെ കുറിച്ച് ചോദിച്ച മാധ്യ മപ്രവർത്തകരോട്  പറയാനുള്ളതെല്ലാം കുറിപ്പിലുണ്ടെന്നും കൂടുതലൊന്നും പറയാനില്ലെന്നും പറഞ്ഞ് കയർക്കുകയായിരുന്നു മോഹൻലാൽ.

ഇത് വായിച്ചാൽ മതിയെന്നും ഞാൻ ഒന്നും സംസാരിക്കില്ലെന്നും മോഹൻലാൽ ദേഷ്യപ്പെട്ടു കൊണ്ട് മാധ്യമങ്ങളോട് പറഞ്ഞു.