മേലാല്‍ ഇത് ആവര്‍ത്തിക്കരുത്; ആരാധകരെ താക്കീത് ചെയ്ത് മോഹന്‍ലാല്‍

ആരാധകരുടെ കാര്യത്തില്‍ താരരാജാക്കന്മാരായ മമ്മൂട്ടിയും മോഹന്‍ലാലും കട്ടക്ക് നില്‍ക്കുകയാണ്. എന്നാല്‍ ആരാധന മൂത്ത് ചിലരുടെ പ്രൃവത്തികള്‍ താരങ്ങളെ വലയ്ക്കാറുമുണ്ട്. അത്തരത്തില്‍ മോഹന്‍ലാലിനെ വലച്ചിരിക്കുകയാണ് ആരാധകര്‍. താരത്തെ ഒരു നോക്ക് കാണാനായി കാര്‍ ചേസ് ചെയ്താണ് ആരാധകര്‍ എത്തിയത്.

കഴിഞ്ഞ ദിവസം തിരുവല്ലയില്‍ ഒരു ഷോറൂമിന്റെ ഉദ്ഘാടനത്തിനായാണ് മോഹന്‍ലാല്‍ എത്തിയത്. പരിപാടിക്ക് ശേഷം മടങ്ങിയ മോഹന്‍ലാലിനെ ഒരു കൂട്ടര്‍ പിന്തുടര്‍ന്നെത്തുകയായിരുന്നു. കാര്‍ ചേസ് ചെയ്ത് വരുന്ന ആളുകളെ കണ്ടതോടെ കാര്‍ നിര്‍ത്തി ഫോട്ടോ എടുക്കുകയും ചെയ്തു. ഇതോടെ റോഡ് മുഴുവനും ബ്ലോക്കാവുകയും ചെയ്തു. ഇനി മേലാല്‍ ഇതാവര്‍ത്തിക്കരുതെന്ന് നിലപാട് കടുപ്പിച്ചാണ് താരം മടങ്ങിയത്.

https://www.instagram.com/p/B1WjkG-nFHO/

പൊലീസ് എത്തിയാണ് മോഹന്‍ലാലിനെ കാറില്‍ കയറ്റി വിട്ടത്. ഇത്തരം സാഹസങ്ങള്‍ക്ക് മുതിരരുതെന്ന് താരം മുമ്പും ആരാധകരോട് വ്യക്തമാക്കിയിരുന്നു. ആരാധകര്‍ക്കൊപ്പം ഫോട്ടോ എടുക്കാന്‍ മോഹന്‍ലാല്‍ യാതൊരു മടിയും കാണിക്കാറില്ല. “ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന”യുടെ സെറ്റില്‍ മണിക്കൂറുകളോളം ആരാധകര്‍ക്കൊപ്പം ഫോട്ടോ എടുത്തിരുന്നു. കുശലാന്വേഷണങ്ങളും താരം നടത്താറുണ്ട്.