മകന്റെ സിനിമ കാണാന്‍ മോഹന്‍ലാല്‍ ഒരുക്കിയിരിക്കുന്നത് വന്‍ ആഘോഷം

പ്രണവ് മോഹന്‍ലാല്‍ ആദ്യമായി നായകനായ ആദിയുടെ ആദ്യ ഷോ തിയേറ്ററില്‍ ഹൗസ് ഫുള്ളായി ഓടുകയാണ്. വന്‍ ആഷോഷത്തോടെയാണ് യുവതാരത്തിന്റെ സിനിമയെ പ്രേഷകര്‍ സ്വീകരിച്ചത്.

വലിയ ആഘോഷത്തോടെ തന്റെ മകന്റെ സിനിമയെ സ്വീകരിക്കാനുള്ള ക്രമീകരണമാണ് മോഹന്‍ലാല്‍ നടത്തുന്നത്. പ്രണവിന്റെ ആദി മോഹന്‍ലാല്‍ കാണുക മുംബൈയിലായിരിക്കും. ഇതിനു വേണ്ടി പ്രത്യേക പ്രദര്‍ശനം ക്രമീകരിച്ചിട്ടുണ്ട്. ബാന്‍ഡ് അപ് ഗ്രൂപ്പ് ക്രമീകരിക്കുന്ന ഈ പ്രദര്‍ശനം നടക്കുന്നത് മുംബൈ സിനിപോളിസ് തിയേറ്ററിലാണ്. രാത്രി എട്ടു മണിക്ക് നടക്കുന്ന ഷോയില്‍ മോഹന്‍ലാലിന്റെ കൂടെ പ്രത്യേക ക്ഷണിക്കപ്പെട്ട 125 പേര്‍ ഉണ്ടാകും.

മോഹന്‍ലാല്‍ അജയ് വര്‍മ്മ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അഭിനയിക്കുകയാണ്. ചിത്രത്തിന്റെ ഷൂട്ടിംഗ് മുബൈയിലാണ്. ഈ സിനിമയുടെ അണിയറ പ്രവര്‍ത്തകരായ 125 പേരാണ് താരത്തിനു ഒപ്പം ആദി മുംബൈ സിനിപോളിസ് തിയേറ്ററില്‍ കാണുക.